മലപ്പുറം: സ്വലാത്ത് നഗറില്‍ ശനിയാഴ്ച നടക്കുന്ന പ്രാര്‍ഥനാസമ്മേളനത്തിലേക്ക് വിശ്വാസികള്‍ എത്തിത്തുടങ്ങി. പ്രാര്‍ഥനാസമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ മൈതാനങ്ങളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പുതുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്.

To advertise here,

രാവിലെ 10-ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചയ്ക്ക് ഒന്നിന് അസ്മാഉല്‍ ബദ്ര്‍ മജ്‌ലിസ്, വൈകീട്ട് നാലിന് അസ്മാഉല്‍ ഹുസ്നാ റാതീബ് എന്നിവ നടക്കും. ഒരുലക്ഷംപേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്താര്‍ സംഗമവും നടക്കും.

രാത്രി ഒന്‍പതിന് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പുലര്‍ച്ചെ മൂന്നുവരെ നീളുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ്ലീല്‍, തൗബ, പ്രാര്‍ഥന എന്നിവ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ തുടങ്ങി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനംചെയ്തു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷതവഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്‌മദുല്‍ കബീര്‍ അല്‍ ബുഖാരി, സമസ്ത ജില്ലാസെക്രട്ടറി പി. ഇബ്‌റാഹീം ബാഖവി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്ദുള്ള സഅദി ഫള്ഫരി, പൊന്മള അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് 48 മണിക്കൂര്‍ ഇഅതികാഫ് ജല്‍സ ആരംഭിച്ചു.

റംസാനിലെ അവസാന വെള്ളിയാഴ്ച; മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആയിരങ്ങളെത്തി

മലപ്പുറം: റംസാനിലെ അവസാന വെള്ളിയാഴ്ച മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ആയിരക്കണക്കിന് വിശ്വാസികളെത്തി. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ജുമുഅ-ഖുത്വുബക്ക് നേതൃത്വം നല്‍കി.

placeholder
 റംസാനിലെ അവസാന വെള്ളിയാഴ്ച മഅദിൻ ഗ്രാന്റ് മസ്ജിദിൽ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി ഖുത്വുബക്ക് നേതൃത്വം നൽകുന്നു

വിശുദ്ധ റംസാനില്‍ ആര്‍ജ്ജിച്ചെടുത്ത ഹൃദയശുദ്ധി ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും അശരണരുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളായി അവരുടെ കണ്ണീരൊപ്പണമെന്നും ഖലീല്‍ ബുഖാരി പറഞ്ഞു. ജുമുഅക്ക് ശേഷം നടന്ന പ്രാര്‍ത്ഥനാ മജ്ലിസിനും അദ്ദേഹം നേതൃത്വം നല്‍കി.