കാളികാവ്(മലപ്പുറം): റംസാന്‍ അവസാനപത്തിലേക്ക് പ്രവേശിച്ചു. അവശേഷിക്കുന്ന നാളുകള്‍ ഭക്തിനിര്‍ഭരമാക്കാന്‍ വിശ്വാസികള്‍ ഒരുങ്ങി. പള്ളികളും വീടുകളും പ്രാര്‍ഥനാമുഖരിതമാണ്. അവസാനപത്തിലെ ഒറ്റയിട്ട രാവുകള്‍ക്ക് ഏറെ പുണ്യം കല്പിക്കുന്ന ദിനരാത്രങ്ങളാണ് വരാനിരിക്കുന്നത്.
ദാനധര്‍മങ്ങള്‍ അധികരിപ്പിച്ച് പുണ്യം നേടാനും വിശ്വാസികള്‍ ശ്രദ്ധിക്കുന്നുണ്ട്. അവസാനപത്തില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനയും ബോധനക്ലാസുകളും നടത്തുന്നുണ്ട്. പഴക്കംചെന്ന പള്ളികളില്‍ പഴമക്കാര്‍ ആചരിച്ചുപോന്ന രീതി തുടരുകയും ചെയ്യുന്നുണ്ട്.
പ്രമുഖ പണ്ഡിതനും സൂഫി വര്യനുമായ കുഞ്ഞാപ്പ ഉസ്താദ് നാല്‍പ്പത് വര്‍ഷം ഖാസിയായി സേവനമനുഷ്ഠിച്ച നീലാഞ്ചേരി പള്ളിയില്‍ വിശ്വാസികളുടെ വലിയ തിരക്കാണ്. മുഴുവന്‍ പ്രാര്‍ഥനകള്‍ കഴിഞ്ഞതിനുശേഷമേ വിശ്വാസികള്‍ പള്ളിയില്‍നിന്ന് പിരിഞ്ഞുപോകൂ. സ്ത്രീകളും കുട്ടികളും പള്ളികള്‍ക്കുപുറമെ വീടുകളും ഭക്തിസാന്ദ്രമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇഫ്താര്‍ പാര്‍ട്ടികളെല്ലാം കുറച്ച് ദൈവപ്രീതി പ്രതീക്ഷിച്ചാണ് വിശ്വാസികളുടെ ഓരോ പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്തിയിട്ടുള്ളത്. പള്ളികളും വീടുകളും രാപ്പകല്‍ഭേദമില്ലാതെ പ്രാര്‍ഥനാമുഖരിതമാകും.
Content Highlights: ramadan 2024 final days
Published: 01 Apr 2024, 12:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented