സുഗ്രീവനെ കിഷ്‌കിന്ധയിലെ രാജാവായി രാമന്‍ അവരോധിച്ചതോടെ മഴക്കാലം തുടങ്ങി. ചാതുര്‍മാസ്യവ്രതത്തിന്റെ തയ്യാറെടുപ്പാണ്. രാമനും ലക്ഷ്മണനും ഗുഹയില്‍ ഒത്തുചേര്‍ന്നു. രാമന്‍ ലക്ഷ്മണന് ക്രിയാമാര്‍ഗം ഉപദേശിച്ചു. അനന്തന്റെ അവതാരമാണ് ലക്ഷ്മണന്‍. സ്വയം ഈശ്വരനാകാനുള്ള സംവിധാനമാണ് ക്രിയാമാര്‍ഗം. അത് ബുദ്ധികൊണ്ട് അറിയേണ്ടതാണ്. പഞ്ചോപചാരങ്ങള്‍ വഴി അജ്ഞാനത്തെ നീക്കുകയാണ് ആദ്യംചെയ്യേണ്ടത്. യഥാര്‍ഥത്തില്‍ ജീവന്റെ അജ്ഞാനമാണ് പഞ്ചഭൂതാത്മകമായ ജഗത്ത്. ലയമാണ് പൂജ. താന്ത്രികമായ ക്രിയായോഗത്തില്‍ ചന്ദനം ഭൂമിയെയും ജലം വെള്ളത്തെയും ദീപം അഗ്‌നിയെയും ധൂപം വായുവിനെയും പുഷ്പം ആകാശത്തെയും പ്രതിനിധീകരിക്കുന്നു.
ഇളകാത്ത ഒന്നില്‍നിന്നേ നമുക്ക് കുറയ്ക്കാനോ ഹരിക്കാനോ പറ്റുകയുള്ളൂ. അതാണ് മഹാബോധം. മഹാബോധത്തില്‍നിന്ന് മനസ്സ്, ബുദ്ധി, ചിത്തം, അഹങ്കാരം എന്നിവയുണ്ടായി. സൂക്ഷ്മീകരണസാധനയുടെ ആന്തരികരഹസ്യങ്ങളാണ് ക്രിയാമാര്‍ഗത്തിലൂടെ രാമന്‍ പഠിപ്പിക്കുന്നത്. ഇനി നിത്യജീവിതത്തിന്റെ സത്യങ്ങളെക്കുറിച്ച് ചിന്തിക്കാമെന്ന അവസ്ഥ ലക്ഷ്മണന് വന്നുചേര്‍ന്നു.
സുഗ്രീവനെ കാണുന്നില്ല. അധികാരലഹരിയില്‍ എല്ലാ വ്യവസ്ഥകളെക്കുറിച്ചും മറന്നുകഴിയുകയാണ് സുഗ്രീവന്‍. വിനവിഭവങ്ങള്‍മാത്രം ഭക്ഷിച്ച് വനത്തില്‍ ജീവിക്കുന്ന വാനരന്മാര്‍ക്ക് പ്രജ്ഞ നശിക്കാന്‍ പാടില്ല. ഇക്കാര്യം രാമന്‍ ഉണര്‍ത്തിച്ചതും ലക്ഷ്മണന്‍ ക്ഷുഭിതനായി എന്നതാണ് സത്യം. സുഗ്രീവനെ കൂട്ടിവരാനായി രാമന്‍ കല്പിച്ചതും ലക്ഷ്മണന്‍ കോപത്തോടെ കിഷ്‌കിന്ധയിലേക്ക് നീങ്ങി. പറഞ്ഞവാക്ക് തെറ്റിക്കുന്നത് കണ്ടപ്പോള്‍ ഹനുമാന്‍പോലും സുഗ്രീവനോട് ക്ഷോഭിച്ചു. അധികാരം കിട്ടിയപ്പോള്‍ സീതാന്വേഷണകാര്യം മറന്ന് സുഗ്രീവന്‍ സുഖഭോഗങ്ങളില്‍ ലയിച്ചത് സത്യംതന്നെയാണ്. പറഞ്ഞവാക്ക് പാലിക്കാത്തവന്‍ മരിച്ചവര്‍ക്ക് തുല്യമാണെന്നസത്യം ബോധ്യമായ സുഗ്രീവന്‍ കാലതാമസത്തിന് മാപ്പുചോദിച്ചുകൊണ്ട് രാമന്റെ സവിധത്തിലെത്തി.
രാമന്‍ മന്ദസ്മിതത്തോടെ സുഗ്രീവന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുത്തു. അപ്പോള്‍ത്തന്നെ സുഗ്രീവന്‍ തന്റെ പരിവാരങ്ങളോടൊത്ത് ഋശ്യമൂകാചലത്തിലേക്ക് യാത്രയായി.
Content Highlights: ramayanam story
Published: 03 Aug 2022, 02:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented