ഇസ്‍ലാമാബാദ്: പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ ഭീകരാക്രമണത്തിൽ പാക് സൈന്യത്തിനു പങ്കുണ്ടായിരുന്നെന്ന് തുറന്നുപറഞ്ഞ് പാക് എയർ വൈസ് മാർഷൽ മുഹമ്മദ് ഔറംഗസേബ്. പാകിസ്താന്റെ ‘തന്ത്രപരമായ കൂർമബുദ്ധി’കാണിക്കാനാണ് പുൽവാമ ആക്രമണത്തിലൂടെ സൈന്യം ശ്രമിച്ചതെന്ന് ഔറംഗസേബ് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോടു വെളിപ്പെടുത്തി.

To advertise here,

പുൽവാമ ആക്രമണത്തിൽ പങ്കില്ലെന്നാണ് പാകിസ്താന്റെ ദീർഘകാലമായുള്ള അവകാശവാദം. ആക്രമണത്തിലെ തങ്ങളുടെ പങ്കിനു തെളിവുനൽകാൻ പാകിസ്താൻ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.

പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദാണ് പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റത്. പാക് സൈന്യവും ഭീകരസംഘടനകളും തമ്മിലുള്ള ബന്ധവും വെളിവാക്കുന്നതാണ് ഔറംഗസേബിന്റെ വാക്കുകൾ.