
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തിന് ദൃക്‌സാക്ഷികളായ പാകിസ്താന്‍ സ്വദേശികളുടെ ആദ്യ പ്രതികരണം പുറത്ത്. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരുനല്‍കിയിരിക്കുന്ന ആക്രമണം നേരിട്ട് കണ്ടവരുടെ ദൃക്‌സാക്ഷിവിവരണമാണ് പുറത്തുവന്നിരിക്കുന്നത്.
ലഷ്‌കറെ തൊയ്ബയുടെയുടെയും അവരുടെ ചാരിറ്റബിള്‍ വിങ്ങായ ജമാത് ഉദ് ദവയുടേയും പരിശീലന കേന്ദ്രമായ മുരിഡ്‌കേയില്‍ ആക്രമണത്തിന് സാക്ഷ്യംവഹിച്ച പ്രദേശവാസിയുടെ ഒരു പ്രതികരണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
നാല് ഡ്രോണുകളാണ് ഇന്ത്യ മുരിഡ്‌കേയില്‍ ആക്രമണത്തിന് ഉപയോഗിച്ചതെന്നും ഇതില്‍ ആദ്യത്തെ ഡ്രോണ്‍ പുലര്‍ച്ചെ 12.45-ന് എത്തിയെന്നും പ്രദേശവാസി പറയുന്നു. പിന്നാലെ മൂന്ന് ഡ്രോണുകളും എത്തി. ഇന്ത്യന്‍ സൈന്യം മുരിഡ്‌കേയില്‍ നടത്തിയ ആക്രമണത്തില്‍ ഒരു പള്ളി തകര്‍ന്നുവെന്നുവെന്നും അവര്‍ പറഞ്ഞു
ആക്രമണത്തില്‍ പ്രദേശം പൂര്‍ണമായും തകര്‍ന്ന് തരിപ്പണമായതായും പ്രദേശവാസി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
Content Highlights: pakistan natives reaction on attack by india against terrorists
Published: 07 May 2025, 12:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented