
ന്യൂഡൽഹി: ജയ്ഷെ തലവൻ മൗലാന മസൂദ് അസറിന്റെ തായ്വേരറുത്ത് ഇന്ത്യ. ദൗത്യത്തിൽ പത്ത് ബന്ധുക്കളും നാല് സഹായികളും കൊല്ലപ്പെട്ടെന്ന് മസൂദ് അസർ സ്ഥിരീകരിച്ചിട്ടുണ്ട്. പാക് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിന്റെ (ജെഇഎം) സ്ഥാപകനാണ് മസൂദ് അസർ. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, ഏഴ് സൈനികരുടെ ജീവനെടുത്ത 2016-ലെ പത്താൻകോട്ട്, 40 സിആർപിഎഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുൽവാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങൾക്കും നേതൃത്വം നൽകി. 2019 മേയ് ഒന്നിന് യുഎൻ രക്ഷാസമിതി ആഗോളഭീകരനായി പ്രഖ്യാപിച്ചു.
1968-ൽ പാക് പഞ്ചാബിലെ ബഹാവൽപുരിലായിരുന്നു ജനനം. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ സജീവമായിരുന്ന ഭീകരസംഘടനയായ ഹർക്കത്തുൽ അൻസാറിലൂടെയായിരുന്നു തുടക്കം. 1998-ൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായി. കശ്മീരിൽ ഭീകരവാദപ്രവർത്തനം നടത്താൻ ഹർക്കത്തുലിന്റെ പിന്തുണയുണ്ടെന്ന് 1998-ൽ യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തി. പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2001-ൽ ഇന്ത്യയുടെ ആവശ്യപ്രകാരം അസറിനെ പാകിസ്താൻ അറസ്റ്റുചെയ്തെങ്കിലും ഒരുവർഷത്തിനുശേഷം വിട്ടയച്ചു. ബഹാവൽപുരിൽ കഴിയുന്നെന്നാണ് കരുതുന്നത്. വൃക്കപ്രശ്നത്തെത്തുടർന്ന് റാവൽപിണ്ടിയിലെ സൈനികാശുപത്രിയിൽ ഡയാലിസിസിലാണെന്ന റിപ്പോർട്ടുണ്ടായിരുന്നു.
14 പേരുടെ ആഹ്ളാദപ്രയാണത്തിൽ ഞാനും ഉണ്ടാകേണ്ടിയിരുന്നു
മസൂദ് അസറിന്റെ ബഹാവൽപുരിലെ വീടാണ് ഇന്ത്യൻ സൈന്യം വ്യോമാക്രമണത്തിൽ തകർത്തത്. മൂത്തസഹോദരിയും മരുമകനുമടക്കം ഇയാളുടെ 10 കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു. നാലു സഹായികളും മരിച്ചു. ജയ്ഷെയുടെ ആസ്ഥാനമന്ദിരമായി പ്രവർത്തിച്ചിരുന്ന ബഹാവൽപുരിലെ സബ്ഹാൻ അള്ള മസ്ജിദും ആക്രമണത്തിൽ തകർന്നു. പ്രിയപ്പെട്ടവർ മരിച്ചതിൽ ഖേദമോ നിരാശയോ ഇല്ലെന്ന് അസർ പറഞ്ഞു. “ഈ 14 പേരുടെ ആഹ്ളാദപ്രയാണത്തിൽ ഞാനുമുണ്ടാകേണ്ടിയിരുന്നു എന്നെനിക്ക് വീണ്ടും വീണ്ടും തോന്നുന്നു. അവർക്ക് പോകാനുള്ള സമയമായി. പക്ഷേ, അവരുടെ ജീവനെടുത്തത് ദൈവമല്ല” -അസർ പറഞ്ഞു.
കാണ്ഡഹാർ വിമാനറാഞ്ചൽ
► 1999 ഡിസംബർ 24-ന് കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് 150- ലേറെ യാത്രക്കാരുമായി വരുകയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം ഭീകരർ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലിറക്കി. ഇന്ത്യൻ ജയിലിൽക്കഴിയുന്ന മസൂദ് അസർ, അഹമ്മജ് ഒമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നീ ഭീകരരുടെ മോചനമായി രുന്നു അസറിന്റെ സഹോദരൻ ഇബ്രാഹിം അത്തറിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ ലക്ഷ്യം. ഏഴുദിവസത്തെ സംന്ധിസംഭാഷണങ്ങൾക്കു ശേഷം ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി മൂന്നുപേരെയും ഇന്ത്യ മോചിപ്പിച്ചു. അസറിനെ താലിബാന് കൈമാറി. ഭീകരപ്രവർത്തനങ്ങളുടെ പേരിൽ 1994-ലാണ് ശ്രീനഗറിൽനിന്ന് അസർ അറസ്റ്റിലായത്.
ജെയ്ഷെ സ്ഥാപിക്കുന്നു
►അഫ്ഗാനിൽനിന്ന് പാകിസ്താനിലേക്കുപോയ അസർ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ ജയ്ഷെ മുഹമ്മദ് സ്ഥാപിച്ചു. പാക് അധിനിവേശ കശ്മീരിലും ജമ്മു-കശ്മീരിലും ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിൽ ജയ്ഷെ മുഹമ്മദ് മുൻനിരക്കാരായി. പാക് ചാരസംഘടനയായ ഐഎസ്ഐ, അഫ്ഗാ നിലെ താലിബാൻ, അൽഖായിദ സ്ഥാപകൻ ഒസാമ ബിൻ ലാദൻ എന്നിവരുടെ പിന്തുണ ജയ്ഷെ മുഹമ്മദ് സ്ഥാപിക്കാൻ അസറിനുണ്ടായിരുന്നു.
1999-ൽ, ഹർക്കത്തുൽ അൻസാറിനെ അമേരിക്ക നിരോധിച്ചു. അതേത്തുടർന്ന് സംഘടന ഹർക്കത്തുൽ മുജാഹിദീൻ (എച്ച്എം) എന്നു പേരുമാറ്റി.
Content Highlights: Operation Sindoor How India targeted Masood Azhar
Published: 08 May 2025, 06:50 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented