ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ വിജയത്തില്‍ ഇന്ത്യയെ പ്രശംസിച്ച് ഇസ്രയേല്‍ സൈനിക മേധാവി മേജര്‍ ജനറല്‍ ആമിര്‍ ബറം. തീവ്രവാദത്തിനെതിരേ ഇന്ത്യയുടെ നീതിപൂര്‍വമായ നടപടികള്‍ക്ക് ഇസ്രയേല്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. 

To advertise here,

ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഇസ്രയേല്‍ സൈനിക മേധാവി തങ്ങളുടെ നിലപാട് അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മില്‍ പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കാനും ധാരണയായി. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം എക്സ് പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.

സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ അവകാശത്തിനൊപ്പം നിലകൊള്ളുന്നുവെന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ റിയുവൈന്‍ അസര്‍ മേയ് ഏഴിന് എക്സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു.