ന്യൂഡൽഹി: ഉദംപുരിലെയും ജമ്മുവിലെയും വ്യോമതാവളങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്. ഇന്ത്യൻ നാവികസേന കറാച്ചി ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഐഎൻസ് വിക്രാന്ത് അടക്കം കാർവാർ മേഖലയിലുണ്ട്.

To advertise here,

പാകിസ്താൻ ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം. വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീന​ഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു  മിസൈലുകളും തൊടുത്തത്. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ​ട്രാൻസ് മിസൈൽ തകർത്തുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഇതിനിടയിലായിരുന്നു പാകിസ്താന്റെ വ്യോമാക്രമണവും. ചൈനീസ് നിർമിത വിമാനങ്ങൾ ഇന്ത്യ വെടിവെച്ചിട്ടു. രണ്ട് ജെഎഫ്17 വിമാനങ്ങൾ തകർന്നതായാണ് വിവരം. ജമ്മുവിൽ നിന്ന് ഉയർന്നുപൊങ്ങിയ ഇന്ത്യൻ വിമാനങ്ങളാണ് പാകിസ്താന്റെ യുദ്ധവിമാനങ്ങളെ നേരിട്ടത്. അതേസമയം, യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായി പാകിസ്താൻ  സ്ഥിരീകരിച്ചിട്ടുണ്ട്. സാംബ, അഖ്‌നൂര്‍, രജൗരി, റിയാസി എന്നിവടങ്ങില്‍ കനത്ത ഷെല്ലിങ് നടക്കുന്നുണ്ട്. പഞ്ചാബിലും രാജസ്ഥാനിലും ആക്രമണം.