
കോട്ടയം: ജില്ലയിലെ സ്കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രിയും നിയമസഭാംഗവുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര, പൊതുദര്‍ശനം, സംസ്കാര ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധസ്ഥലങ്ങളില്‍ പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
ഗതാഗതനിയന്ത്രണം
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ പുതുപ്പള്ളിയില്‍ വ്യാഴാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാവിലെ മുതലാണ് നിയന്ത്രണം. കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നാളെ ഒരു മണി മുതല്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും അറിയിച്ചുണ്ട്.
പുതുപ്പള്ളിയില്‍ ഗതാഗത നിയന്ത്രണം ഇങ്ങനെ
- തെങ്ങണയില്‍ നിന്ന് കോട്ടയം ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ ഞാലിയാകുഴി ജങ്ഷനില്‍ നിന്ന് തിരിഞ്ഞ് ചിങ്ങവനം വഴി പോകണം. ഞാലിയാകുഴിക്കും എരമല്ലൂര്‍ കലുങ്കിനും ഇടയ്ക്കുള്ള കോട്ടയം, മണര്‍കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എരമല്ലൂര്‍ കലുങ്ക് ജങ്ഷനില്‍ നിന്ന് കൊല്ലാട് ഭാഗത്തേക്ക് പോകണം.
- കറുകച്ചാല്‍ ഭാഗത്തുനിന്ന് മണര്‍കാട് , കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വെട്ടത്തു കവല എല്‍.പി സ്കൂള്‍ ഭാഗത്തുനിന്ന് തിരിഞ്ഞ് നാരകത്തോട് ജങ്ഷന് വഴി പയ്യപ്പാടി ചുറ്റി കാഞ്ഞിരത്തിന് മൂട് ജങ്ഷന് വഴി മണര്‍കാടേക്ക് പോകണം.
- കോട്ടയം ഭാഗത്ത് നിന്ന് കറുകച്ചാല്‍, തെങ്ങണ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മന്ദിരം കലുങ്ക് ജങ്ഷനില്‍ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പൂമറ്റം, സ്പൈസ് ജങ്ഷന് (കാഞ്ഞിരത്തും മൂട് ) വഴി ഐഎച്ച്ആര്‍ഡി ജങ്ഷന്, നാരകത്തോട് ജങ്ഷന് വഴി വെട്ടത്തുകവല എല്‍.പി സ്കൂള്‍ ജങ്ഷനില്‍ എത്തി പോകണം.
- മണര്‍കാട് കോട്ടയം ഭാഗത്ത് നിന്ന് പുതുപ്പള്ളി ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങള്‍ കോട്ടയം ടൌണിലൂടെയും കറുകച്ചാല്‍ തെങ്ങണ ഭാഗത്തുനിന്ന് വരുന്ന ഹെവി വാഹനങ്ങള്‍ ചങ്ങനാശ്ശേരി വഴിയോ കങ്ങഴ പതിനാലാം മൈല്‍ വഴിയോ പോകണം.
പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍
1. എരമല്ലൂര്‍ ചിറ ഗ്രൗണ്ട്
2. പാഡി ഫീല്‍ഡ് ഗ്രൗണ്ട്
3. ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട്
4. പുതുപ്പള്ളി ഗവണ്മെന്റ് എച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ട്
5. ഡോണ്‍ ബോസ്കോ സ്കൂള്‍ ഗ്രൗണ്ട്
6. നിലക്കല്‍ ചര്‍ച്ച് ഗ്രൗണ്ട്
7. ഹോരേബ് ചര്‍ച്ച് ഗ്രൗണ്ട്
- തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ എരമല്ലൂര്‍ ചിറ ഗ്രൗണ്ട്, പാഡി ഫീല്‍ഡ് ഗ്രൗണ്ട്, ജോര്‍ജിയന്‍ പബ്ലിക് സ്കൂള്‍ ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം.
- വടക്ക് (കോട്ടയം/ മണര്‍കാട്) ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ പുതുപ്പള്ളി ഗവണ്മെന്റ് എച്ച്എസ്എസ് സ്കൂള്‍ ഗ്രൗണ്ട്, ഡോണ്‍ ബോസ്കോ സ്കൂള്‍ ഗ്രൗണ്ട് എന്നിവ പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം.
- കറുകച്ചാല്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ നിലക്കല്‍ ചര്‍ച്ച് ഗ്രൗണ്ട് പാര്‍ക്കിങ്ങിനായി ഉപയോഗിക്കണം.
താഴെപ്പറയുന്ന സ്ഥലങ്ങളില്‍ പാര്‍ക്കിങ് ഒഴിവാക്കണം
മന്ദിരം കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന് വരെയും കാഞ്ഞിരത്തിന് മൂട് ജങ്ഷന് മുതല്‍ നിലക്കല്‍ പള്ളിവരെയും ഇരവിനല്ലൂര്‍ കലുങ്ക് മുതല്‍ പുതുപ്പള്ളി ജങ്ഷന് വരെയുമുള്ള റോഡുകളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
Content Highlights: Holiday for educational institutions in Kottayam district on Thursday
Published: 19 Jul 2023, 08:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented