കോട്ടയം: പുതുപ്പള്ളി പള്ളിയിൽ ഉമ്മൻചാണ്ടിയുടെ അന്ത്യശുശ്രൂഷാ ചടങ്ങിനിടെ തൊണ്ടയിടറി ജനത്തിന് നന്ദി പറഞ്ഞ് മകൻ ചാണ്ടി ഉമ്മൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിച്ചതുകൊണ്ടാണ് തന്റെ പിതാവിന്റെ അന്ത്യ ചടങ്ങുകളിൽ ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് പറഞ്ഞതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. സോണിയാഗാന്ധിയും രാഹുൽ ഗാന്ധിയും എ.കെ.ആന്റണിയും രമേശ് ചെന്നിത്തലയും വി.ഡി. സതീശനും കെ.സി. വേണുഗോപാലുമടക്കമുള്ള കോൺഗ്രസ് നേതാക്കൾ തങ്ങളോട് കാണിച്ച സ്നേഹം എടുത്തു പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കും പ്രത്യേകം നന്ദി അറിയിച്ചു. അവരെല്ലാം തുടർച്ചയായി തന്റെ പിതാവിന്റെ ആരോഗ്യസ്ഥിതി അന്വേഷിച്ചുവന്നു.
കേരളം, ഗോവ, ബംഗാൾ ഗവർണർമാർക്കും ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കാണിച്ച താത്പര്യത്തിന് സ്നേഹം അറിയിച്ചു. ഉമ്മൻചാണ്ടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെയാണ് പറഞ്ഞത്: ‘അദ്ദേഹം ആരെയും ദ്രോഹിച്ചതായി ഞാൻ കേട്ടിട്ടില്ല. എല്ലാവർക്കും നന്മ മാത്രം ചെയ്തയാളാണ്. എല്ലാവരോടും സ്നേഹം മാത്രം കാണിച്ചു. എല്ലാവർക്കും നന്മ മാത്രം ചെയ്തു. ഒരുപാട് പേരെ സഹായിച്ചു. അത് കണ്ട് വളരാനുള്ള ഭാഗ്യം എനിക്കും എന്റെ കുടുംബാംഗങ്ങൾക്കുമുണ്ടായി. 24 മണിക്കൂറും ജോലി ചെയ്ത വ്യക്തിക്ക് ഈ നാട് 24 മണിക്കൂറിലേറെ സമയം ആദരം നൽകിയാണ് തിരുവനന്തപുരത്തുനിന്ന് കോട്ടയം വരെയെത്തിച്ചത്. ഞാൻ സ്നേഹിക്കുന്നതിനേക്കാൾ നിങ്ങൾ അദ്ദേഹത്തെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിത്തന്നതാണ് കഴിഞ്ഞ 10 മാസങ്ങൾ. പുതുപ്പള്ളി അദ്ദേഹത്തെ എത്രമാത്രം സ്നേഹിച്ചുവെന്നും അദ്ദേഹം തിരിച്ചും എത്രമാത്രം സ്നേഹിച്ചുവെന്നും എനിക്ക് അറിയാം. പുതുപ്പള്ളിയിൽ തുടങ്ങിയ സ്നേഹം കേരളം മുഴുവൻ വ്യാപിച്ചു. അദ്ദേഹത്തിന്റെ നന്മയ്ക്കായി പ്രാർഥിച്ച ഓരോ മലയാളിയോടുമുള്ള നന്ദി അറിയിക്കുന്നു’.
Content Highlights: Oommen Chandi's son Chandi Oommen thanked the people
Published: 21 Jul 2023, 12:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented