തമിഴ്നാട്ടിലെ പഴയ തിരുവിതാംകൂറിലാണ് തിരുവനന്തപുരത്തുകാരുടെ ബോളിയുടെ തായ് വേരുകൾ. തിരുവനന്തപുരത്തുകാർക്ക് സദ്യക്കൊപ്പം ഒഴിവാക്കാനാവാത്ത ഒന്നാണ് ബോളി. അതും നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ബോളി പോറ്റിയുടെ സ്വന്തം മധുരം ചേരുമ്പോഴേ സദ്യ പൂർണമാകൂ. ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട് പോറ്റിയുടെ ബോളി പാരമ്പര്യത്തിന്. തിരുവട്ടാറിലാണ് ബോളി തെരുവും ബോളിപ്പോറ്റിയുടെ വീടും. ഈ ഓണത്തിനും ആരെയും കൊതിപ്പിക്കുന്ന നെയ് ബോളി ഒരുങ്ങുകയാണ് ബോളിത്തെരുവിൽ. കടലപ്പരിപ്പ് കുതിർത്ത് പഞ്ചസാര ലായനിയിൽ വേവിച്ച് ചൂടോടെ അരച്ചെടുത്ത് നെയ്യും മറ്റു ചേരുവകളും ചേർത്തു കുഴച്ച് പോറ്റിയുടെ കൈപ്പുണ്യമുള്ള അമ്മമാരുടെ മുന്നിലെത്തിക്കുകയാണ് ആദ്യപടി. ബോളി പരത്താനും പ്രത്യേക പരിജ്ഞാനം വേണം. അത് ബോളി പോറ്റിയുടെ മകൻ സതീഷിന്റെ മാസ്റ്റർ പീസ് ആണ്. ഈ തയ്യാറാക്കുന്ന ബോളി കേരളത്തിൽ ഓണത്തിനും, ചിങ്ങമാസത്തെ കല്യാണത്തിനും രുചി മധുരമാകാനുള്ള പ്രധാന വിഭവമാണ്.
Content Highlights: Trivandrum Special Sadhya Boli
Published: 19 Aug 2026, 12:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented