അരുണാചൽ പ്രദേശിലെ തദ്ദേശീയരായ കുട്ടികൾ ഓണം ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു. മലയാളം തമിഴ് പാട്ടുകൾക്ക് കുട്ടികൾ ചുവടുവെക്കുന്ന വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്. പരമ്പരാഗത കസവുസാരിയും മുണ്ടും ധരിച്ച കുട്ടികളെയും വീഡിയോയിൽ കാണാം.

To advertise here,

പെൺകുട്ടികളും ആൺകുട്ടികളും വെവ്വേറെ പാട്ടിന് ഡാൻസ് ചെയ്യുന്നതാണ് വീഡിയോയുടെ ആദ്യഭാഗത്ത് ഉള്ളത്. കലാഭവൻ മണിയുടെ വരത്തന്റൊപ്പം ഒളിച്ചുചാടിയ, പുലിവാൽ കല്യാണത്തിൽ ഗുജറാത്തി കാൽത്തള കെട്ടിയ, തുടങ്ങിയ പാട്ടുകൾക്ക് ആൺകുട്ടികളുടെ സംഘം നൃത്തം ചെയ്യുന്നു. തമിഴ് ചിത്രം ഗില്ലിയിലെ അപ്പടി പോട് എന്ന ഗാനത്തിനും നാടൻപാട്ടായ ഒള്ളുള്ളേരെയുടെ അജഗജാന്തരം എന്ന ചിത്രത്തിലെ വേർഷനുമാണ് പെൺകുട്ടികളുടെ സംഘം നൃത്തംവെക്കുന്നത്.

പല നിറത്തിലുള്ള മുണ്ടാണ് ഇരുസംഘവും ഡാൻസിന് വേഷമായി ഉപയോഗിച്ചിരിക്കുന്നത്. ആൺകുട്ടികൾ വെള്ള ഷർട്ട് ധരിച്ചപ്പോൾ, പെൺകുട്ടികൾ കുർത്തയ്ക്ക് സമാനമായ വേഷമാണ് മുണ്ടിനൊപ്പം ധരിച്ചത്.

വീഡിയോയുടെ അവസാനഭാഗത്ത് കസവ് സാരി ധരിച്ച പെൺകുട്ടികളെയും മുണ്ടും ഷർട്ടും ധരിച്ച ആൺകുട്ടികളെയും കാണാം. ഉറുമിയിലെ ചിമ്മി ചിമ്മി മിന്നിത്തിളങ്ങ്ന്ന എന്ന പാട്ടിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ 'ഫിറ്റ് ചെക്ക്' ചെയ്യുന്നതാണ് വീഡിയോയിലുള്ളത്.