തിരുവനന്തപുരം സദ്യയുടെ അവിഭാജ്യഘടകമാണ് ബോളി. അമ്പിളി വട്ടത്തിലുള്ള ബോളിയില്‍ ഇത്തിരി പാലടയോ പാല്‍പായസമോ വിളമ്പി കഴിക്കുമ്പോള്‍ കിട്ടുന്ന ഒരു ഫീല്‍ ഉണ്ടല്ലോ...ആ ഫീലാണ്, യാത്ര തിരുവനന്തപുരത്തേക്കാണെങ്കില്‍ കുറച്ച് ബോളി കൂടി വാങ്ങണേയെന്ന് മറ്റ് ജില്ലക്കാരെക്കൊണ്ട് പറയിപ്പിക്കുന്നത്. ഈ ഓണത്തിന് തിരുവനന്തപുരം സ്റ്റൈല്‍ ബോളി തയ്യാറാക്കി നോക്കിയാലോ.
ആവശ്യമുള്ള സാധനങ്ങള്‍
- മൈദ മാവ്- 1 കിലോഗ്രാം
- മഞ്ഞള്‍ പൊടി- 1 ടീസ്പൂണ്‍
- ഏലയ്ക്കാ പൊടി- 4 ടീസ്പൂണ്‍
- പഞ്ചസാര - 500 ഗ്രാം
- കടലപ്പരിപ്പ്- 600 ഗ്രാം
- നെയ്യ്- 100 ഗ്രാം
തയ്യാറാക്കുന്ന വിധം
മൈദമാവിലേക്ക് പഞ്ചസാരയും അല്‍പം മഞ്ഞള്‍പൊടിയും ചേര്‍ത്ത് കുറച്ച് വെള്ളമൊഴിച്ച് ചപ്പാത്തി മാവിന്റെ പരുവത്തില്‍ നന്നായി കുഴച്ച് എടുക്കണം. കുഴച്ച് പരുവമായ മാവിലേക്ക് മാവ് മുങ്ങിനില്‍ക്കാന്‍ പാകത്തില്‍ നെയ്യ് ഉരുക്കി ചേര്‍ക്കണം. ഈ മാവ് അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍ വരെ മൂടി വയ്ക്കണം. അതിനു ശേഷം ചപ്പാത്തി മാവിനെക്കാള്‍ അല്പം വലുപ്പത്തില്‍ ഉരുളകളാക്കി വയ്ക്കണം. മൈദമാവും അരിപ്പൊടിയും ഓരോ ടേബിള്‍ സ്പൂണ്‍ എടുത്ത് സമം ചേര്‍ത്ത് പ്ലാസ്റ്റിക്ക് ഷീറ്റിലോ ബട്ടര്‍ പേപ്പറിലോ വിതറിയ ശേഷം വേണം ഉരുളകള്‍ വച്ചാല്‍ അവ ഒട്ടി പിടിക്കില്ല.
കടലപ്പരിപ്പ് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വയ്ക്കണം. വെന്ത് ഉടഞ്ഞ് പോകുന്നതിന് മുന്‍പ് വെള്ളം ഊറ്റിക്കളത്ത് മറ്റൊരു പാനിലേക്ക് മാറ്റണം. ഈ പാനിലേക്ക് പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത് നന്നായി ഉടച്ച് കുറുക്കി എടുക്കണം. കുറുകിയ പൂര്‍ണ്ണം ചൂട് മാറിയ ശേഷം നന്നായി അരച്ച് കട്ടയില്ലാതെ എടുക്ക് ഉരുളകളാക്കി മാറ്റി എടുക്കണം. ഉരുളകളാക്കി മാറ്റിയ പൂര്‍ണ്ണം നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മൈദ ഉരുളകളുടെ നടുക്ക് വച്ച് പൊട്ടി പോകാതെ പരത്തി എടുക്കണം. പരത്തി എടുത്ത മാവ് ചൂടായ കല്ലിലേക്ക് ഇട്ട് നെയ്യ് തടവി രണ്ട് സൈഡും ചുവന്ന നിറം ആകുന്നത് വരെ ചുട്ട് എടുക്കണം.
Content Highlights: onam recipe trivandrum sadya boli making boli recipe
Published: 14 Sept 2024, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented