To advertise here,

തമിഴ്നാട്ടിലെ പഴയ തിരുവിതാംകൂറിലാണ് തിരുവനന്തപുരത്തുകാരുടെ ബോളിയുടെ തായ് വേരുകൾ. തിരുവനന്തപുരത്തുകാർക്ക് സദ്യക്കൊപ്പം ഒഴിവാക്കാനാവാത്ത ഒന്നാണ് ബോളി. അതും നൂറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന ബോളി പോറ്റിയുടെ സ്വന്തം മധുരം ചേരുമ്പോഴേ സദ്യ പൂർണമാകൂ. ഒരു നൂറ്റാണ്ടിലധികം പഴക്കമുണ്ട് പോറ്റിയുടെ ബോളി പാരമ്പര്യത്തിന്. തിരുവട്ടാറിലാണ്  ബോളി തെരുവും ബോളിപ്പോറ്റിയുടെ വീടും. ഈ ഓണത്തിനും ആരെയും കൊതിപ്പിക്കുന്ന നെയ് ബോളി ഒരുങ്ങുകയാണ് ബോളിത്തെരുവിൽ. കടലപ്പരിപ്പ് കുതിർത്ത് പഞ്ചസാര ലായനിയിൽ വേവിച്ച് ചൂടോടെ അരച്ചെടുത്ത് നെയ്യും മറ്റു ചേരുവകളും ചേർത്തു കുഴച്ച് പോറ്റിയുടെ കൈപ്പുണ്യമുള്ള അമ്മമാരുടെ മുന്നിലെത്തിക്കുകയാണ് ആദ്യപടി. ബോളി പരത്താനും പ്രത്യേക പരിജ്ഞാനം വേണം. അത് ബോളി പോറ്റിയുടെ മകൻ സതീഷിന്റെ മാസ്റ്റർ പീസ് ആണ്.  ഈ തയ്യാറാക്കുന്ന ബോളി കേരളത്തിൽ ഓണത്തിനും, ചിങ്ങമാസത്തെ കല്യാണത്തിനും രുചി മധുരമാകാനുള്ള പ്രധാന വിഭവമാണ്.