പാരീസ്: സമ്മര്‍ദ ഘട്ടത്തില്‍ മികച്ച പ്രകടനവുമായി തിളങ്ങിയ മനിക ബത്രയുടെ മികവില്‍ ഒളിമ്പിക്‌സില്‍ വനിതകളുടെ ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ ഇന്ത്യന്‍ ടീം ക്വാര്‍ട്ടറില്‍. റൊമാനിയയെ 3-2 എന്ന സ്‌കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒളിമ്പിക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ടേബിള്‍ ടെന്നീസില്‍ അവസാന എട്ടില്‍ ഇടംപിടിക്കുന്നത്.
റൊമാനിയക്കെതിരായ ആദ്യ ഡബിള്‍സ് മത്സരത്തില്‍ ശ്രീജ അകുല - അര്‍ച്ചന കാമത്ത് സഖ്യവും തുടര്‍ന്ന് നടന്ന സിംഗിള്‍സ് പോരാട്ടത്തില്‍ മനിക ബത്രയും വിജയിച്ചതോടെ ഇന്ത്യ 2-0ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത സിംഗിള്‍സ് മത്സരങ്ങളില്‍ ശ്രീജയും അര്‍ച്ചനയും പരാജയപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ നിര്‍ണായകമായ അവസാന സിംഗിള്‍സ് മത്സരം 3-0ന് സ്വന്തമാക്കിയ മനിക, ടീമിനെ ക്വാര്‍ട്ടറിലെത്തിക്കുകയായിരുന്നു.
ക്വാര്‍ട്ടറില്‍ യുഎസ്എയോ ജര്‍മനിയോ ആകും ഇന്ത്യയുടെ എതിരാളികള്‍.
Content Highlights: paris olympics 2024 india book historic last-8 berth in womens team table tennis
Published: 05 Aug 2024, 04:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented