ആര്‍ക്കൊക്കെ അപേക്ഷിക്കാം
സാധുവായ നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് ഉള്ള പ്രവാസി കേരളീയര്‍ക്ക്
വിദേശത്ത് പഠിക്കുന്ന നോര്‍ക്ക സ്റ്റുഡന്റ് ഐഡി കാര്‍ഡ് ഉള്ള കേരളീയരായ വിദ്യാര്‍ത്ഥികള്‍
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുളള എന്‍.ആര്‍.കെ ഐ,ഡി കാര്‍ഡുളള പ്രവാസി കേരളീയര്‍ക്ക്
ആരോഗ്യ ഇന്‍ഷുറന്‍സ് - ഗ്രൂപ്പ് മെഡിക്ലെയിം പോളിസി
ഇന്‍ഷുറന്‍സ് പരിരക്ഷാ: ₹5,00,000 (രോഗാടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളോടെ)
ഇന്‍ഷുറന്‍സ് പ്രീമിയം (ജി.എസ്.ടി ഉള്‍പ്പെടെ)
ഫാമിലി ഫ്ലോട്ടര്‍-ഭര്‍ത്താവ്/ഭാര്യ + 25 വയസ്സുവരെയുളള രണ്ടു മക്കള്‍ (13, 411 രൂപ)
വ്യക്തിക്ക്- പ്രായപരിധി: 18-70 വയസ്സ് (8101 രൂപ)
അധികമായി ഒരു കുട്ടിയ്ക്ക് (25 വയസ്സില്‍ താഴെ) 4130 രൂപ
പോളിസിയുടെ കാലാവധി: 1 വര്‍ഷം (പുതുക്കാവുന്നതാണ്)
നോര്‍ക്ക കെയര്‍-ആനുകൂല്യങ്ങള്‍
റൂം വാടക: ഇന്‍ഷുറന്‍സ് തുകയുടെ 1%
ഐസിയു ചാര്‍ജുകള്‍: 2%
പ്രീ ഹോസ്പിറ്റലൈസേഷന്‍: 30 ദിവസത്തെ ചെലവുകള്‍
ആശുപത്രിയിലായശേഷം: 60 ദിവസത്തെ ചെലവുകള്‍
മെഡിക്കല്‍ മാനേജ്മെന്റ്: ഓരോ കേസിനും ₹25,000 വരെ
ഡേ കെയര്‍ ചികിത്സകള്‍: ഉൾപ്പെടുത്തിയിട്ടുണ്ട്
സബ്-ലിമിറ്റുകളോ, കോ-പേയോ, അസുഖ പരിധിയോ ഇല്ല.
അപകട ഇന്‍ഷുറന്‍സ് - ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് പോളിസി (10 ലക്ഷം രൂപ)
പരിരക്ഷ
മരണം: 100% ക്യാപിറ്റല്‍ ഇന്‍ഷുറന്‍സ് തുക + റിപ്പാട്രിയേഷന്‍
(ഇന്ത്യയില്‍: ₹25,000 / വിദേശത്ത്: ₹50,000)
സ്ഥിരമോ പൂർണ്ണമോ ആയ ശാരീരിക വൈകല്യം: 100%
സ്ഥിരമോ ഭാഗികമോ ആയ ശാരീരിക വൈകല്യം: പോളിസി ഷെഡ്യൂള്‍ പ്രകാരം
നോര്‍ക്ക കെയര്‍ ഹൈലൈറ്റുകള്‍
നിലവിലുളള രോഗങ്ങള്‍ക്കും പരിരക്ഷ
കാത്തിരിപ്പ് സമയം ഇല്ല (30 ദിവസം)
ക്ലെയിം സമര്‍പ്പിക്കാന്‍ 60 ദിവസം വരെ സമയം
ഇന്ത്യയിലുടനീളം 14000 ത്തോളം ആശുപത്രികളില്‍ ക്യാഷ്‌ലെസ് സേവനം
രജിസ്റ്റർ ചെയ്യുന്നത് എങ്ങനെ
വ്യക്തിഗത രജിസ്ട്രേഷൻ:
norkaroots.kerala.gov.in സന്ദർശിക്കുക
NORKA അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ. നിലവില്‍ അംഗീകാരമില്ലാത്ത പ്രവാസി സംഘടനകൾക്ക് മാസ്സ് എൻറോൾമെന്റിനായി താൽക്കാലിക ഐഡി നമ്പർ (നിബന്ധനകള്‍ക്ക് വിധേയമായി) നൽകുന്നതാണ്.
കോർപ്പറേറ്റ് ക്ലയന്റുകൾ മുഖേന-
വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യം.
Content Highlights: how to apply Norka care health insurance
Published: 10 Oct 2025, 05:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented