ഠിനമായ ചൂടില്‍നിന്നുള്ള വിടുതലാണ് മഴക്കാലമെങ്കിലും ഈ സമയത്ത് വളര്‍ത്തുമൃഗങ്ങളുടെ പരിപാലനകാര്യത്തില്‍ ഈ സമയത്ത് അതീവശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. മഴയത്ത് നായ്ക്കളേയും പൂച്ചകളേയും പോലെ വീട്ടിനകത്തും വെളിയിലും വളര്‍ത്തുന്നതായ പലതരം മൃഗങ്ങളുടെ ആരോഗ്യപരിപാലനം വെല്ലുവിളികള്‍ നിറഞ്ഞതാണ്. എന്നാല്‍, ഇത്തരം മൃഗങ്ങളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പുവരുത്തേണ്ടത് ഉടമയെ സംബന്ധിച്ച് അത്യാവശവുമാണ്. അതിനുവേണ്ട ഏതാനും പൊടിക്കൈകളാണ് താഴെപ്പറയുന്നത്.

To advertise here,
  • മഴക്കാലത്ത് മൃഗങ്ങള്‍ക്ക് ശരിയായ ഗ്രൂമിങ് നല്‍കുക എന്നതാണ് ഏറ്റവും പ്രധാനം. പൂപ്പല്‍ ബാധ തടയുന്നതിനും രോമങ്ങള്‍ കൂട്ടിക്കെട്ടുന്നതില്‍നിന്നും ഇവയെ സംരക്ഷിക്കുന്നത് ശരിയായ ഗ്രൂമിങ് ആണ്. ഗുണമേന്മയുള്ള പെറ്റ് ഷാാപൂകളും ബ്രഷുകളുമുപയോഗിച്ച് മൃഗങ്ങളുടെ രോമം വൃത്തിയോടെയും ഈര്‍പ്പമടിക്കാതെയും സൂക്ഷിക്കേണ്ടതാണ്.
  • മഴയത്ത് നനയാതിരിക്കാന്‍ വാട്ടര്‍പ്രൂഫ് റെയിന്‍കോട്ടുകളോ ജാക്കറ്റുകളോ ധരിപ്പിക്കണം. ഇത് ത്വക്കിനുണ്ടാകുന്ന പലതരം അലര്‍ജികളില്‍നിന്നും മറ്റസുഖങ്ങളില്‍നിന്നും അവരെ സംരക്ഷിക്കും.
  • നല്ല ഇടിയും മഴയുമുള്ള സമയത്ത് നായ്ക്കളെയും പൂച്ചകളെയുമൊന്നും പുറത്തേക്ക് വിടാതെ വീടിനകത്തുതന്നെ വിശ്രമിക്കാന്‍ പാകത്തിനുള്ള തികച്ചും സൗകര്യപ്രദമായ ഒരു സ്ഥലം ഒരുക്കിക്കൊടുക്കേണ്ടതാണ്. അവര്‍ക്ക് കിടക്കാനുള്ള സ്ഥലവും, കളിപ്പാട്ടങ്ങളുമെല്ലാമൊരുക്കിയ, സുരക്ഷിതമായ ഒരു ഇടമായിരിക്കണം അത്. വാതിലുകളും ജനലുകളുമെല്ലാം അടച്ചിടുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇവയ്ക്കിടയിലൂടെ ഇറങ്ങിപ്പോകാതിരിക്കാനും പുറത്തുനിന്നുള്ള ശബ്ദങ്ങള്‍ കേട്ട് ഇവര്‍ പരിഭ്രാന്തരാകാതിരിക്കാനും വേണ്ടിയാണിത്. 
  • മഴക്കാലത്ത് നായ്ക്കളെ ശാരീരികവും മാനസികവുമായി ഉന്മേഷഭരിതരാക്കിവേണം പരിപാലിക്കാന്‍. ഇന്‍ഡോര്‍ ഗെയിമുകളിലൂടെയും കളിപ്പാട്ടങ്ങളിലൂടെയും മറ്റ് കളികളിലൂടെയുമെല്ലാം അവരുടെ ദുര്‍മേദസ്സ് എരിച്ചുകളയുകയും മാനസികോര്‍ജ്ജം നിലനിര്‍ത്തുകയും വേണം.
  • മഴയത്ത് പുറത്തുപോയി തിരികെയെത്തുമ്പോള്‍ത്തന്നെ ഉണങ്ങിയ തോര്‍ത്തോ തുണിയോ ഉപയോഗിച്ച് ഇവരുടെ ദേഹം വൃത്തിയായി തുടച്ചെടുക്കണം. അതിനാല്‍, മഴക്കാലമായാല്‍ രണ്ട്മൂന്ന് ഉണങ്ങിയ തോര്‍ത്തുകള്‍ എപ്പോഴും കരുതിയിരിക്കണം. പനി പിടിക്കുന്നതില്‍നിന്നും മറ്റ് സ്‌കിന്‍ ഇന്‍ഫെക്ഷനുകള്‍ ഉണ്ടാകുന്നതില്‍നിന്നും ഇത് അവരെ സഹായിക്കും.
  • വീട്ടിനകത്തുള്ളപ്പോഴും ഇവര്‍ക്ക് ശുദ്ധജലം ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശമാണ്. കൂടാതെ, ബാലന്‍സ്ഡും പോഷകസമൃദ്ധവുമായ ഭക്ഷണക്രമത്തിലൂടെ അവരുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും മൊത്തത്തിലുള്ള സുസ്ഥിതി ഉറപ്പുവരുത്താനും സഹായിക്കും.