ദേ.... മഴയെത്തി, ഫാഷന്‍ ഡയറിയൊന്നു അപ്ലിഫ്റ്റ് ചെയ്തുവെക്കണ്ടേ? സമ്മര്‍ കളക്ഷന്‍സ് എല്ലാം തത്കാലത്തേക്ക് വാര്‍ഡ്രോബിലേക്ക് തിരികെ വയ്ക്കാം. മഴക്കാല വസ്ത്രങ്ങളുടെ ഫാബ്രിക്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. കനം കുറഞ്ഞതും എളുപ്പത്തിലുണങ്ങുന്നതുമായ തുണിത്തരങ്ങള്‍ ഇനിയണിയാം. കൂടെ ട്രെന്‍ഡി മാസ്‌കും കൂടിയായാല്‍ കളറാകും.

To advertise here,

സിമ്പിളാകാം

കോട്ടണ്‍, സാറ്റിന്‍ ഷര്‍ട്ടിനൊപ്പം ലിനന്‍ പാന്റ്‌സുമായാല്‍ ഓഫീസില്‍ അടിപൊളിയായി തയ്യാറാകാം. റിലാക്‌സ്ഡ് കുര്‍ത്തകളും എടുത്തുവെച്ചോളൂ. കുപ്രോ ഫാബ്രിക്കുകളും കൂടുതല്‍ ഉപയോഗിക്കാം. പ്രിന്റുകളും പേസ്റ്റല്‍ നിറങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാം. പ്രകൃതിദത്ത തുണിത്തരങ്ങള്‍ക്കും മുന്‍ഗണന വേണം. മഴക്കാല പ്രശ്‌നങ്ങളെ അവ ഒരു പരിധിവരെ ചെറുക്കും.

ഇറുകിയ വസ്ത്രങ്ങള്‍ക്കു നോ പറയണം. ലൈംഗ്രീന്‍, ബേബി ബ്ലൂ, പിങ്ക് നിറങ്ങളുള്ള വസ്ത്രങ്ങളണിഞ്ഞ് ട്രെന്‍ഡിനൊപ്പം കൂടാം. ഷിഫോണ്‍ ജാക്കറ്റുകള്‍ ഈ സീസണിന് പറ്റിയതാണ്. ജീന്‍സിന്റെ ഉപയോഗം കുറയ്ക്കാം. നിര്‍ബന്ധമെങ്കില്‍ ത്രീ ഫോര്‍ത്ത്, ആങ്കിള്‍ ലെങ്ത് എന്നിവയാവാം. ഈര്‍പ്പമില്ലാതെ ഉണക്കിയുപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ.

മാര്‍ഫണിയാം

വര്‍ക്ക് ഫ്രം ഹോമാണോ? വൈറ്റ് ലിനന്‍ ഷര്‍ട്ടിനൊപ്പം ഗ്രേ നിറത്തിലെ മാര്‍ഫണിഞ്ഞു ട്രെന്‍ഡിയാകാം. മാസ്‌കും സ്‌കാര്‍ഫും ചേര്‍ന്ന പുതിയ രൂപമാണ് മാര്‍ഫ്. ഇടുപ്പിനൊപ്പം സ്‌കാര്‍ഫുപോലെ വിടര്‍ത്തിയിടാം. ഇയര്‍ ബാന്‍ഡുചെയ്യുകയുമാവാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്നതാണ് ഇവ. 200 രൂപ മുതല്‍ ലഭ്യമാണ്. മാസ്‌കും മാര്‍ഫും നനഞ്ഞത് ഉപയോഗിക്കരുത്

ഒരുങ്ങാം, മഴക്കാലത്തിനായി

മഴക്കാലത്തെ ഏറ്റവും സീസണ്‍ ഫ്രണ്ട്ലി വസ്തങ്ങള്‍ കോട്ടണിലും ലിനനിലും തീര്‍ത്തതാണ്. നിറം ഇളകുന്നതും കടുത്ത നിറങ്ങളും മാറ്റിവെക്കാം. ഇറക്കം കൂടിയ ബോട്ടം വെയറുകള്‍ക്കും സ്ഥാനമില്ല. ആങ്കിള്‍ ലെങ്ത് പാന്റുകളും ട്രൗസറുകളും തിരഞ്ഞെടുക്കണം. നേവി ബ്ലൂ, ഗ്രേ എന്നിവയുടെ വിവിധ ഷേയ്ഡ്‌സ് 'കൂള്‍ ലുക്ക്' തരും. കൊച്ചിയുടെ മഴക്കാലത്തിന് ഇലാസ്റ്റിക് ബോട്ടം വെയറുകള്‍ പ്രയോജനപ്പെടും.

-ഹരി ആനന്ദ്

ഫാഷന്‍ ഡിസൈനര്‍


ലിനന്‍ ഡ്രസ്സുകള്‍ എന്റെ പേഴ്‌സണല്‍ ഫേവറിറ്റാണ്. വൈറ്റ് ലിനന്‍ കുര്‍ത്തിക്ക് ഏതു സീസണിലും ഒരു എലഗന്‍സുണ്ട്

-ഇഷ ഹക്കിം

ബിരുദ വിദ്യാര്‍ഥി, സെയ്ന്റ് തേരേസാസ് കോളേജ്