തിരുവനന്തപുരം: മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായി നടക്കുന്ന മേഖലാതല പ്രഭാഷണ പരമ്പരയുടെ രണ്ടാമത്തെ പ്രഭാഷണം വ്യാഴാഴ്ച രാവിലെ 11ന്‌ തിരുവനന്തപുരം എം.ജി. കോളേജില്‍ നടന്നു.  എഴുത്തുകാരനും അധ്യാപകനുമായ സജയ് കെ.വി. 'ചണ്ഡാലിക സഞ്ചരിച്ച ചരിത്രദൂരങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

To advertise here,

ഫെബ്രുവരിയില്‍ നടക്കുന്ന അക്ഷരോത്സവത്തിനു മുന്നോടിയായി നൂറ് ദേശങ്ങളില്‍ നടക്കുന്ന പ്രഭാഷണ പരമ്പര നവംബര്‍ 21-ന് കോഴിക്കോട്ട് ഡോ. ശശി തരൂരാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ദിവസങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം സ്ഥലങ്ങള്‍ പ്രഭാഷണങ്ങള്‍ക്ക് വേദിയാകും. 

മാതൃഭൂമി ജന്മശതാബ്ദി ആഘോഷിക്കുന്ന ഇത്തവണ അന്താരാഷ്ട്ര അക്ഷരോത്സവം ഫെബ്രുവരി 2, 3, 4, 5 തീയതികളിലാണ് കനകക്കുന്നില്‍ നടക്കുന്നത്.