
തിരുവനന്തപുരം: നമ്മുടെ ഉള്ളില്‍ ഇരുട്ടു നിറയുമ്പോള്‍ ആത്മവിശ്വാസത്തിന്റെ പ്രകാശം പരത്തുന്നവരാണ് എഴുത്തുകാരെന്ന് സാഹിത്യകാരന്‍ ബെന്യാമിന്‍. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായുള്ള പ്രഭാഷണപരമ്പരയില്‍ 'കഥ പറയുമ്പോള്‍' എന്ന വിഷയത്തില്‍ കാര്യവട്ടം കാമ്പസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടിക് ടോക് താരത്തിനു കിട്ടുന്ന പ്രശസ്തിയുടെ ആയിരത്തിലൊന്നുപോലും എഴുത്തുകാരനു ലഭിക്കുന്നില്ല. എങ്കിലും ഒരാള്‍ എന്തിനു കഥയെഴുതുന്നു എന്നൊരു ചോദ്യം പ്രധാനമാണ്. ഉള്ളില്‍ക്കിടക്കുന്ന കഥകള്‍ തന്നെ കൊന്നുകളയുമെന്ന വേദന ഉള്ളപ്പോഴാണ് ഒരു കഥാകാരന്‍ പിറവിയെടുക്കുന്നത്. അങ്ങനെയെഴുതുന്ന കഥകളാണ് തീവ്രതയില്‍ വായനക്കാരെ ആകര്‍ഷിക്കുന്നത്. ജീവിതത്തെ അതിജീവിക്കാനും പലതരം സന്ദര്‍ഭങ്ങള്‍ കടന്നു പോവാനാണ് പലതരത്തിലുള്ള കഥകള്‍. ഒരാള്‍ ഒരു കഥ പറയുന്നതു ജീവിച്ചിരിക്കുന്നതിനുവേണ്ടി ത്തന്നെയാണ്. ആത്മഹത്യചെയ്യുന്നവരുടെ കഥ കേള്‍ക്കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ നിശ്ചയമായും അവര്‍ ജീവിതം തുടര്‍ന്നുകൊണ്ടുപോവും. കഥ പറയുന്ന ഒരാളുടെ മുന്നില്‍ കാതുകള്‍ തിരിച്ചു പിടിക്കരുത്. പലതരം കഥകളെ പില്‍ക്കാലത്ത് നാം മതങ്ങളായി മാറ്റിയെങ്കിലും ആ കഥകളൊക്കെയും നമ്മുടെ മനസില്‍ നിറച്ചുകൊണ്ടിരുന്നത് നല്ല മനുഷ്യരായി മാറാനുള്ള ചിന്തയായിരുന്നു.
ജീവിതത്തിനടിയില്‍ക്കിടക്കുന്ന എഴുത്തുകളെ മോഷ്ടിച്ചുകൊണ്ടുപോയി ജീവിതങ്ങളെ പ്രകാശതുല്യമാക്കുന്ന അനുഭവമാണ് സാഹിത്യം. വിജയമെന്നത് നമുക്ക് ഓടി തിരഞ്ഞെടുക്കാവുന്ന ഒന്നല്ല. കലയിലൂടെയും സാഹിത്യത്തിലൂടെയുമൊക്കെ ലഭിക്കുന്നതാണ് ഇത്തരം അനുഭവങ്ങളെന്നും ബെന്യാമിന്‍ പറഞ്ഞു. നമ്മുടെയുള്ളില്‍ നാംപോലുമറിയാതെ ഒരു കഴിവ് ഉറങ്ങിക്കിടക്കുന്നുണ്ടാവുമെന്നും ഏഴെട്ടുവര്‍ഷത്തെ നിരന്തരമായ വായനയ്‌ക്കൊടുവിലാണ് താന്‍ എഴുത്തിന്റെ ലോകത്തേക്കു വന്നതെന്നും അദ്ദേഹം വിവരിച്ചു.

സോഷ്യോളജി വിഭാഗം മേധാവി പ്രൊഫ. സന്ധ്യ ആര്‍.എസ്., മാതൃഭൂമി തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്റര്‍ പി.അനില്‍കുമാര്‍, സിവില്‍സ്-360 ഐ.എ.എസ്. അക്കാദമി ഡയറക്ടര്‍ ബാസില്‍ മുഹമ്മദ് എന്നിവരും സംസാരിച്ചു.

Content Highlights: mbifl lecture series2023, mbifl 2023, Benyamin, Karyavattom campus, Trivandrum
Published: 17 Dec 2022, 08:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented