
കാസര്‍കോട്: രാജ്യത്തിന്റെ മതേതരമൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ വര്‍ഗീയതയുടെ പ്രത്യയശാസ്ത്രങ്ങളോട് യുദ്ധത്തിന് തയ്യാറാകണമെന്ന് സാമൂഹികവിമര്‍ശകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍. മാതൃഭൂമി അന്തരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായി നൂറ് പ്രദേശങ്ങളില്‍ നടത്തുന്ന പ്രഭാഷണപരമ്പരയില്‍ 'മതേതര ബഹുസ്വര ഇന്ത്യയുടെ ഭാവി' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസര്‍കോട് വനിതാ ഹാളിലായിരുന്നു പരിപാടി.
രാജ്യത്ത് ഫാസിസ്റ്റ് പ്രവണതയുയര്‍ത്തുന്നത് ഒരു പ്രത്യേക സമുദായമോ പാര്‍ട്ടിയോ മാത്രമല്ല. എല്ലാത്തിനെയും മതേതരവാദികള്‍ തുറന്നുകാട്ടണം. ഇപ്പോള്‍ ചരിത്രം മാറ്റിയെഴുതുകയാണ്. ചരിത്രസംഭവങ്ങള്‍ക്ക് വര്‍ഗീയ വ്യാഖ്യാനം വരുമ്പോള്‍ മറുപടി നല്‍കാന്‍ മതേതര പാര്‍ട്ടികള്‍ തയ്യാറാകണം.
വ്യാവസായിക, ഡിജിറ്റല്‍ ആധുനികത രാജ്യത്ത് വളരുന്നുണ്ടെങ്കിലും മതനിരപേക്ഷത പുലരാന്‍ സാംസ്‌കാരിക ആധുനികതയുടെ വളര്‍ച്ചകൂടി വേണം. സാംസ്‌കാരിക ആധുനികതയുടെ ഉദാഹരണമായ മിശ്രഭോജനം നടന്ന് ഒരുനൂറ്റാണ്ട് പിന്നിടുമ്പോഴും മരണാനന്തരം ഒന്നിച്ച് വിശ്രമിക്കാനുള്ള അവസരം കേരളത്തിലില്ല. സാംസ്‌കാരിക ആധുനികതയിലേക്ക് നാം ഇപ്പോഴും വളര്‍ന്നിട്ടില്ല.
ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഇന്ന് മതേതര ജനാധിപത്യത്തിന്റെ വിശ്വാസത്തിന് കോട്ടം തട്ടിയിട്ടുണ്ട്. ആ വിശ്വാസം വീണ്ടെടുക്കാന്‍ മതേതര പാര്‍ട്ടികള്‍ മുന്നിട്ടിറങ്ങണം. ദേശീയതയും സംസ്‌കാരവും സംബന്ധിച്ച് മതേതര ഇന്ത്യക്ക് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ ഇന്ന് ഭാരതീയ ദേശീയതയ്ക്കും സംസ്‌കാരത്തിനും അതിര്‍വരമ്പുകള്‍ തീര്‍ക്കുകയാണ്. മതേതര പാര്‍ട്ടികള്‍ പ്രതിജ്ഞാബദ്ധരായി പ്രവര്‍ത്തിക്കാത്തതാണ് രാജ്യത്ത് മതനിരപേക്ഷത വളരാതിരിക്കുന്നതിന് കാരണം. കേവലം തിരഞ്ഞെടുപ്പ് നേട്ടത്തിനായി ജാതീയ-വര്‍ഗീയ ശക്തികളെ തരാതരം പ്രീണിപ്പിക്കുന്നത് പ്രശ്‌നമാണെന്നും രാജ്യത്ത് ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയത വളരുകയാണെന്നും ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
മയൂര ബുക്‌സ് കാസര്‍കോട്, കാസര്‍കോട് സാഹിത്യവേദി എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കാസര്‍കോട് സാഹിത്യവേദി പ്രസിഡന്റ് പദ്മനാഭന്‍ ബ്ലാത്തൂര്‍ സംസാരിച്ചു. ഹമീദ് ചേന്ദമംഗലൂരിനുള്ള സ്‌നേഹോപഹാരം മയൂര ബുക്‌സ് ഉടമ കെ. നരേന്ദ്രന്‍ കൈമാറി. ഫെബ്രുവരിയില്‍ തിരുവനന്തപുരം കനകക്കുന്നിലാണ് അന്താരാഷ്ട്ര അക്ഷരോത്സവം നടക്കുന്നത്.
മാതൃഭൂമി അക്ഷരോത്സവത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക് ചെയ്യാം
Content Highlights: mbifl lecture series 2023, mbifl 2023, Hameed Chennamangaloor, Kasaragod
Published: 15 Jan 2023, 05:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented