മാതൃഭൂമി അക്ഷരോത്സവം ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും ഒരു കൂടിച്ചരലാണെന്നും ഇത്തരത്തിലൊരു അക്ഷരോത്സവം സംഘടിപ്പിച്ചതിന് മാതൃഭൂമിയെ അഭിനന്ദിക്കുന്നുവെന്നും ഗവർണർ രാജേന്ദ്ര അർലേക്കർ. കനകക്കുന്നിൽ നടക്കുന്ന ആറാമത് മാതൃഭൂമി അക്ഷരോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അക്ഷരോത്സവത്തിന്റെ പ്രമേയം പരിവർത്തനപ്രവാഹങ്ങളാണ്. എന്താണ് മാറ്റമെന്നും എന്താണ് സ്ഥിരതയുള്ളതെന്നും നാം സ്വയം ചോദിക്കണം.മാറ്റം എല്ലായിടത്തുമുണ്ട്.  മാറ്റമില്ലാതെ നിലനിൽക്കുന്നത് നമുക്കുള്ളിലെ മൂല്യങ്ങൾ മാത്രമാണ്. മാറ്റത്തെ നാം അം​ഗീകരിക്കണം. നാം ഇപ്പോൾ വികസിത ഭാരതത്തെ കുറിച്ച് ചിന്തിക്കുന്നു. എന്നാൽ വികസനം എന്താണെന്ന് പോലും ചിന്തിക്കാത്ത ഒരു കാലം നമുക്കുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സമയം മാറി,ചിന്ത മാറി,നമ്മുടെ പ്രവൃത്തികൾ മാറി.