ഇനി രാജീവ് കുമാർ - മോഹൻലാൽ ചിത്രം; പടങ്ങളുടെ പ്രവാഹമുണ്ടായിട്ടില്ല, പൈസയുണ്ടാക്കാനും പറ്റില്ല-ശരത്
കാണുമ്പോൾ അഹങ്കാരിയാണെന്ന് തോന്നുമെങ്കിലും താൻ വളരെ കൂളായ മനുഷ്യനാണ് താനെന്ന് സംഗീത സംവിധായകൻ ശരത്. റിയാലിറ്റി ഷോയുടെ ഭാഗമായതോടെയാണ് ഞാൻ ചത്തിട്ടില്ലെന്ന് പലർക്കും മനസിലായി. എന്റെ പേരും പടവും വെച്ച് സ്മാരകം കെട്ടിയവരെ അറിയാം. പലരുടെയും പേരിലുണ്ടായിരുന്ന ഞാൻ ചെയ്ത പാട്ടുകൾ എന്റേതാണെന്ന് പലരും തിരിച്ചറിയാനും തുടങ്ങിയതാണ് മറ്റൊരു കാര്യം. പരസ്യമുള്ളത് കൊണ്ട് എനിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇല്ല. സിനിമയിൽ നിന്നും പണമുണ്ടാക്കാൻ കഴിയില്ല. ശ്രീരാഗം പോലെയുള്ള പാട്ടുകൾക്ക് ശേഷം പടങ്ങളുടെ പ്രവാഹമൊന്നും ഉണ്ടായിട്ടില്ല. അത് ചിലപ്പോൾ പടം ഓടാത്തത് കൊണ്ടാവാം, അല്ലെങ്കിൽ പടത്തിന് പകരം നിർമ്മാതാവ് ഓടിയത് കൊണ്ടാവാം. എന്തായാലും എനിക്ക് വരാനുള്ളത് എനിക്ക് വരുന്നുണ്ട്. അടുത്തത് മോഹൻലാലിനൊപ്പമാണ്. ടി.കെ രാജീവ് കുമാർ സാറിന്റെ പടമാണ് ഇനി വരാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Sharreth announces TK Rajeev Kumar's upcoming film with Mohanlal, where he will be music director
Published: 08 Feb 2025, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented