
തൃശ്ശൂർ: യുവാക്കളുടെ ആഴത്തിലുള്ള ചിന്താശേഷി പ്രശംസനീയമാണെന്നും എന്നാലത് പ്രാവർത്തികമാക്കേണ്ടത് നമ്മുടെ കടമയാണെന്നും ഓർമിപ്പിച്ച് സിറ്റി പോലീസ് കമ്മിഷണർ അങ്കിത് അശോകൻ. ഫെഡറൽ ബാങ്കും ‘മാതൃഭൂമി’യും ചേർന്ന് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ’ കേരള എഡിഷൻ ഏഴാം പതിപ്പിന്റെ ജില്ലാതല സംവാദത്തിൽ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
‘രാഷ്ട്രീയത്തിൽ വിരമിക്കൽ പ്രായം നിർബന്ധമാണ്’ എന്ന വിഷയത്തിൽ തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ നടന്ന സംവാദത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും വിദ്യാർഥികൾ നിലപാട് വ്യക്തമാക്കി. ‘വാർധക്യത്തിലും നേതാക്കൾ അധികാരത്തിൽ തുടർന്ന് യുവാക്കളുടെ അവസരം നഷ്ടപ്പെടുത്തുന്നു. വികസനരാഷ്ട്രത്തിന് ശാരീരികവും മാനസികവുമായ ആരോഗ്യമുള്ള ഭരണാധികാരികളെയാണ് വേണ്ടത്’-വിഷയത്തെ അനുകൂലിച്ചവർ പറഞ്ഞു. കാലങ്ങളുടെ അനുഭവസമ്പത്ത് ഏതൊരു ഭരണാധികാരിക്കും മുതൽക്കൂട്ടാകുമെന്ന് മറുഭാഗവും വാദിച്ചു.
ഫെഡറൽ ബാങ്ക് തൃശ്ശൂർ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് രൂപ് ചന്ദ്, മാതൃഭൂമി സീനിയർ സബ് എഡിറ്റർ കെ. പ്രമോദ്, ശ്രീകേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി എൻ.ആർ. അനിൽകുമാർ എന്നിവർ വിധികർത്താക്കളായി. മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, സെയ്ന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. കെ.എ. മാർട്ടിൻ, കോളേജ് ഓററ്ററി ആൻഡ് ഡിബേറ്ററി ക്ലബ്ബ് കോ-ഓർഡിനേറ്റർ റാണി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
മേഖലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ
- സാഹിലാ അബ്ദുൾ അസീസ്(എലിജ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, തൃശ്ശൂർ)
- ഒലിവിയാ ലിമ്സൺ (സെയ്ന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട),
- ശിഖിലാ ശിവദാസ്(സെയ്ന്റ് മേരീസ് കോളേജ്, തൃശ്ശൂർ),
- നമിതാ അശോകൻ (സി. അച്യുതമേനോൻ ഗവ. കോളേജ്, കുട്ടനെല്ലൂർ),
- അനഘാ മോഹൻ(നെഹ്രു അക്കാദമി ഓഫ് ലോ)
- എം. ആർദ്രാ ബാബു (വിമല കോളേജ്, തൃശ്ശൂർ )
- അബിത പി. സുനിൽ(ഗവ. ലോ കോളേജ്, തൃശ്ശൂർ),
- കെ.ആർ. ശ്രുതി (ഗവ. മെഡിക്കൽ കോളേജ്, തൃശ്ശൂർ)
- കെ.ടി. ഐശ്വര്യ( ശ്രീ നാരായണ കോളേജ്, മൂവാറ്റുപുഴ)
- സാന്ദ്രാ മരിയം ബേബി (നെഹ്രു കോളേജ് ഓഫ് ഫാർമസി, പാമ്പാടി).
Content Highlights: Mathrubhumi Federal Bank speak for India Kerala Edition 7.0
Published: 16 Feb 2023, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented