കോഴിക്കോട്: ആഴത്തിലുള്ള ചിന്തകളും അടിയുറച്ച നിലപാടുകളും ഏറ്റുമുട്ടിയ സ്പീക്ക് ഫോർ ഇന്ത്യ മേഖലാതല സംവാദം വ്യത്യസ്തമായ ആശയങ്ങളുടെ സംഗമവേദിയായി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാം പതിപ്പിന്റെ മേഖലാപോരാട്ടത്തിൽ ‘സ്വകാര്യവത്കരണം ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നുേണ്ടാ’ എന്ന വിഷയത്തിലാണ് വിദ്യാർഥികൾ മാറ്റുരച്ചത്.

To advertise here,

കോഴിക്കോട് ഹോളിക്രോസ് ഇൻസ്റ്റിസ്റ്റൂട്ട്‌ ഓഫ് മാനേജ്മെന്റ് ടെക്നോളജിയിലാണ് സംവാദം നടന്നത്. ഉത്തരമേഖലാ പോലീസ് ഐ.ജി. നീരജ്കുമാർ ഗുപ്ത ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ഡോ. ഷൈനി ജോർജ്‌, ഫെഡറൽ ബാങ്ക് കോഴിക്കോട് സോൺ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ജോസ് മോൻ പി. ഡേവിഡ്, മാതൃഭൂമി ജനറൽ മാനേജർ-മീഡിയ സൊല്യൂഷൻസ് ടി. സുദീപ് കുമാർ എന്നിവർ സംസാരിച്ചു.

കേരളവർമ കോളേജ് ഇംഗ്ലീഷ് വിഭാഗം മുൻതലവൻ ഡോ. എൻ.ആർ. അനിൽകുമാർ, ജോസ് മോൻ പി. ഡേവിഡ്, മാതൃഭൂമി അസിസ്റ്റന്റ് ജനറൽ മാനേജർ കെ. വിജയാനന്ദ് എന്നിവർ വിധികർത്താക്കളായി. ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ചുഘട്ടങ്ങളിലായാണ് നടക്കുന്നത്.

സെമി ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ : ഇഷ അമീൻ (കോളേജ് ഓഫ് എൻജിനിയറിങ്‌ തലശ്ശേരി), കെ. അശ്വിനി (ഗവ.ബ്രണ്ണൻ കോളേജ് തലശ്ശേരി), അർജുൻ എസ്. നായർ (യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം), സയീം സിറാജ് (കോളേജ് ഓഫ് എൻജിനിയറിങ് തലശ്ശേരി), എം. നന്ദന (നെഹ്രു ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ് കാഞ്ഞങ്ങാട്), ആർ. അർജുൻരാജ് (കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്), ജോബിൻ ജോയി (സെയ്‌ന്റ് ജോസഫ്സ് കോളേജ് ദേവഗിരി ).