
തൃശ്ശൂർ: വിദ്യാഭ്യാസം സ്വകാര്യമേഖലയ്ക്കു വിട്ടു കൊടുക്കുമ്പോൾ അമിതഫീസ് കൊടുത്തുള്ള പഠനം സാധാരണക്കാരന് അകലെയാണെന്ന് ഒരു കൂട്ടർ. സ്വകാര്യവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മികച്ച നിലവാരം പുലർത്തുന്നുവെന്ന് മറ്റൊരു കൂട്ടർ.
ആശയങ്ങളുടെ വാക്പോരാട്ടം മുറുകുകയായിരുന്നു സ്പീക്ക് ഫോർ ഇന്ത്യയുടെ സെയ്ന്റ് മേരീസ് കോളേജിൽ സംഘടിപ്പിച്ച മേഖലാതല മത്സരത്തിൽ. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി കൈകോർത്ത് സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദ പരിപാടിയായ ‘ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ’ ഏഴാംപതിപ്പിന്റെ മേഖലാതല മത്സരത്തിലെ സംവാദ വിഷയം സ്വകാര്യവത്കരണം ഉന്നതവിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്തുന്നു എന്നതായിരുന്നു.
കൃത്യമായ സ്ഥിതിവിവരക്കണക്കുകളിൽ ഊന്നിയാണ് ഇരുകൂട്ടരും വാദിച്ചത്. തൃശ്ശൂർ കളക്ടർ ഹരിത വി. കുമാർ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യക്കു വേണ്ടി യുവജനത വാദിക്കുന്നതിൽ സന്തോഷമുണ്ടെന്നും കരുത്തുള്ള ആശയങ്ങളാണ് സംവാദപരിപാടിയിലൂടെ പങ്കുവയ്ക്കുന്നതെന്നും അവർ പറഞ്ഞു.
ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സത്യനാഥ് കൂലത്ത്, മാതൃഭൂമി ചീഫ് സബ് എഡിറ്റർ എൻ. സുസ്മിത, ശ്രീകേരളവർമ കോളേജ് മുൻ ഇംഗ്ലീഷ് വിഭാഗം മേധാവി എൻ.ആർ. അനിൽകുമാർ എന്നിവർ വിധികർത്താക്കളായി.
മാതൃഭൂമി യൂണിറ്റ് മാനേജർ വിനോദ് പി. നാരായൺ, മാതൃഭൂമി മീഡിയ സൊല്യൂഷൻസ് ഡെപ്യൂട്ടി മാനേജർ അഞ്ജന മോഹൻ, സെയ്ന്റ് മേരീസ് കോളേജ് പ്രിൻസിപ്പൽ സിസ്റ്റർ മാഗി ജോസ്, അസിസ്റ്റന്റ് പ്രൊഫ. പി.കെ. അബിനി എന്നിവർ പങ്കെടുത്തു.
ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ സി.എസ്.ആർ. പദ്ധതിയുടെ ഭാഗമായുള്ള ‘സ്പീക്ക് ഫോർ ഇന്ത്യ’ അഞ്ച് ഘട്ടങ്ങളിലായാണ് നടക്കുന്നത്.
സെമിയിലേക്ക് പ്രവേശിച്ചവർ: അനഘ മോഹൻ (നെഹ്രു അക്കാദമി ഓഫ് ലോ, പാലക്കാട്), ടി. ശ്രുതി (ഡി.ജി.എം. എം.ഇ.എസ്. മമ്പാട് കോളേജ്), ഇ. ശ്രീലക്ഷ്മി (വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളേജ്, കോട്ടയ്ക്കൽ), സാന്ദ്ര സാറ ബിനോയ് (ഗവ. വിക്ടോറിയ കോളേജ്, പാലക്കാട്), ഒലിവിയ ലിമ്സൺ (സെയ്ന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട), അബിത പി. സുനിൽ (ഗവ. ലോ കോളേജ്, തൃശ്ശൂർ), പാർവതി അരുൾ ജോഷി (ഐ.എ.എസ്.ഇ. തൃശ്ശൂർ), ജിനോ മാത്യു രാജു (നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ്, എറണാകുളം).
Content Highlights: Federal Bank speak for India Kerala Edition, mathrubhumi speak for India 2023, Kozhikode
Published: 01 Mar 2023, 11:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented