കോതമംഗലം: നീന്തല്‍ മത്സരത്തിന്റെ ആദ്യ ദിനത്തില്‍ തന്നെ അഭിനവിന് റെക്കോഡോടെ സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്ക് ഇനത്തിലാണ് റെക്കോഡിട്ടത്. വള്ളംകളിയുടെ നാടായ ചമ്പക്കുളത്തുനിന്നെത്തിയ എസ്. അഭിനവ് കഴിഞ്ഞ വര്‍ഷം സംസ്ഥാന ജൂനിയര്‍ മീറ്റില്‍ ഏഴ് സ്വര്‍ണം നേടി.
ജൂനിയര്‍ സ്റ്റേറ്റ് മീറ്റില്‍ ഒരു വെങ്കലവും നാഷണല്‍ സ്കൂള്‍ മീറ്റില്‍ ഒരു സ്വര്‍ണവും അഭിനവ് നീന്തിയെടുത്തു. മത്സരത്തിന്റെ ആദ്യദിനം ഒരു മിനിറ്റ് രണ്ട് സെക്കന്‍ഡ് 12 മൈക്രോ സെക്കന്‍ഡിലാണ് റെക്കോഡ് നേടിയത്. 1:2:27 മിനിറ്റെന്ന റെക്കോഡാണ് മറികടന്നത്.
തിരുവനന്തപുരം സായിയുമായി ചേര്‍ന്നുള്ള ഗ്ളന്‍സ് മാര്‍ക്ക് അക്വാട്ടിക് ഫൗണ്ടേഷനിലാണ് അഭിനവ് നീന്തല്‍ പരിശീലിക്കുന്നത്. അഭിലാഷ് തമ്പിയാണ് കോച്ച്. തുണ്ടത്തില്‍ എം.വി.എച്ച്.എസ്. സ്കൂള്‍ വിദ്യാര്‍ഥിയായ അഭിനവ് രണ്ടര വര്‍ഷം മുന്‍പാണ് തിരുവനന്തപുരത്ത്് എത്തിയത്.
അതിനുമുന്‍പ് മൂന്നുവര്‍ഷം കളമശ്ശേരി രാജഗിരി അക്കാദമിയിലായിരുന്നു. നീന്തലിലെ സ്വര്ണവേട്ടക്കാരന് ഒളിമ്പിക്സില്‍ ഇന്ത്യക്കായി മത്സരിക്കണമെന്നതാണ് ആഗ്രഹം. അച്ഛന് സൂരജ് ടാക്സി ഡ്രൈവറാണ്. ബുധനാഴ്ച 200 മീറ്റര്‍ ബാക്ക് സ്ട്രോക്കിലും വ്യാഴാഴ്ച 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലും മത്സരിക്കുന്നുണ്ട്.
Content Highlights: Swimming Sensation Abhinav Breaks Record at State School Meet
Published: 06 Nov 2024, 08:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented