കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിദ്യാർഥികളെ വലച്ച് കടുത്ത ചൂട്. ഉച്ചവെയിലിൽ ഗ്രൗണ്ടിൽ നിൽക്കാൻ കഴിയാതെ പലരും തണൽ ഇടങ്ങളിൽ തങ്ങി. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ കടുത്ത ചൂട് നിലനിൽക്കേയാണ് ഇൻക്ലൂസീവ് വിഭാഗം ജൂനിയർ, സീനിയർ കാറ്റഗറി ഫുട്ബോൾ മത്സരങ്ങൾ നടന്നത്.

To advertise here,

സംസ്ഥാന കായിക മേളക്കൊപ്പം ഇതാദ്യമായാണ് ഭിന്നശേഷിക്കാരെക്കൂടി ഉൾപ്പെടുത്തി ഇൻക്ലൂസീവ് വിഭാഗം മേള നടക്കുന്നത്. മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ചയാണ് ഇൻക്ലൂസീവ് വിഭാഗത്തിൻ്റെ മത്സരങ്ങൾ.

14 ജില്ലകളിൽ നിന്നായി ആയിരത്തി അറുന്നൂറോളം വിദ്യാർഥികളാണ് അത്ലറ്റിക്സ്,  ഗെയിംസ് വിഭാഗങ്ങളിൽ മത്സരിക്കാനെത്തിയത്. ഫുട്ബോൾ, ഷട്ടിൽ ബോൾ, ഹാൻ്റ് ബോൾ ഉൾപ്പെടെയുള്ള ഗെയിംസ് ഇനങ്ങളാണുള്ളത്. നവംബർ മൂന്ന് മുതൽ 11 വരെയാണ് മേള.