കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കായികമേളയിൽ മെഡൽ വിതരണത്തെ ചൊല്ലി തർക്കം. കുട്ടികൾക്ക് മെഡൽ ലഭിച്ചില്ലെന്ന് ആരോപിച്ച് രക്ഷിതാക്കൾ രംഗത്തെത്തി. ഇൻക്ലൂസീവ് വിഭാഗത്തിൽ മിക്‌സഡ് റിലേ, ലോങ് ജമ്പ് ഇനങ്ങളിൽ ജേതാക്കളായവർക്ക് മെഡൽ ലഭിച്ചില്ലെന്നാണ് പരാതി ഉയർന്നത്. കോഴിക്കോട് ജില്ലയ്ക്ക് ഇൻക്ലൂസീവ് ഓവർ ഓൾ ട്രോഫി നൽകിയതിന് ശേഷമാണ് തർക്കമുണ്ടായത്.
ഇൻക്ലൂസീവ് വിഭാഗത്തിൽ വിവിധ ഇനങ്ങളിൽ ജേതാക്കളായ കുട്ടികൾ തങ്ങൾക്കുള്ള മെഡലിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കോഴിക്കോട് ജില്ലയ്ക്ക് ഇൻക്ലൂസീവ് ഓവർ ഓൾ ട്രോഫി നൽകി. ഏതാനും കുട്ടികൾക്കുള്ള മെഡലുകളും വിതരണം ചെയ്തു. എന്നാൽ ചിലർക്ക് മെഡൽ ലഭിച്ചില്ല. തുടർന്നാണ് രക്ഷിതാക്കൾ മെഡൽ ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്തെത്തിയത്. തർക്കങ്ങൾക്ക് ഒടുവിൽ താരങ്ങൾക്ക് മെഡലുകൾ നൽകുകയായിരുന്നു.
ഇതിനിടെ വേദിയിൽ സമ്മാനദാനം വൈകുന്നു എന്ന് വിദ്യാർഥികൾ ആരോപിക്കുന്ന ദൃശ്യം പകർത്തുന്നതിനിടെ സംഘാടകരിൽ ഒരാൾ മാധ്യമപ്രവർത്തകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് വാക്കുതർക്കത്തിനിടയാക്കി.
മെഡൽ വാങ്ങേണ്ട വേദിയിൽ നിന്ന് മെഡൽ യഥാസമയത്ത് വാങ്ങാൻ സാധിക്കാതിരുന്നതാണ് ഇത്തരമൊരു വിഷയത്തിലേക്ക് നയിച്ചെതെന്നാണ് സംഘാടകരുടെ പക്ഷം.
Content Highlights: Parents protested at the State School Sports Meet over missing medals for inclusive category winners., Dispute arose after Kozhikode district was awarded the inclusive overall trophy., Medals were eventually distributed to the athletes following the intervention., An organizer attempted to assault a journalist covering the delayed prize distribution.
Published: 26 Oct 2026, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented