തിരുവനന്തപുരം: ഒരു മുതിർന്ന താരമായി കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ചേട്ടൻ സാലിയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കളിക്കുന്നതെന്നും അതിന്റെ ആവേശത്തിലാണ് താനെന്നും സഞ്ജു സാംസൺ.
അഞ്ചാം വയസ്സുമുതൽ ഒരുമിച്ച് കളിച്ചുവളർന്നവരാണ് ഞങ്ങൾ. എന്റെ ബാറ്റിങ് മെച്ചപ്പെടുത്തുന്നതിൽ ചേട്ടന്റെ ബൗളിങ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. തന്നേക്കാൾ കഠിനാധ്വാനം ചെയ്യുന്ന ക്രിക്കറ്ററാണ് ചേട്ടനെന്നും സഞ്ജു പറഞ്ഞു. കെസിഎല്ലിനു മുന്നോടിയായി കൊച്ചി ബ്ലൂ ടൈഗേഴ്സ് ജഴ്സി പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു സഞ്ജു.
കെസിഎൽ വലിയൊരു കായിക മാമാങ്കമായി മാറിയെന്നും സഞ്ജു പറഞ്ഞു. കൊച്ചി ടീം ക്യാപ്റ്റൻ സാലി സാംസണും സഞ്ജുവിനൊപ്പമുണ്ടായിരുന്നു.
Content Highlights: kerala cricket league sanju samson on saly samsons captaincy
Published: 19 Aug 2025, 09:51 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented