അമ്മയുടെ പ്രോത്സാഹനത്തിൽ ക്രിക്കറ്റിലേക്ക് ചുവടുവെച്ചത് മുതൽ വിരാട് കോഹ്‌ലിയിൽ നിന്ന് പഠിച്ച പാഠങ്ങൾ വരെ. മാതൃഭൂമി ഡോട്ട്കോമിന്റെ ദി ചാമ്പ്യന്‍സ് കോഡ് എന്ന പരിപാടിയിൽ മനസ്സുതുറക്കുകയാണ് ക്രിക്കറ്റ് താരം സച്ചിൻ ബേബി.

To advertise here,

ഫുട്ബോളിനോടായിരുന്നു സച്ചിന് ആദ്യം താൽപ്പര്യം. എന്നാൽ അമ്മയുടെ പ്രോത്സാഹനം ക്രിക്കറ്റിലേക്ക് തിരിയാൻ കാരണമായി. ശ്രീശാന്തിനെപ്പോലുള്ള കളിക്കാർക്കൊപ്പം അരങ്ങേറ്റം കുറിച്ചതും, ഇരട്ട സെഞ്ച്വറി നേടിയതും, 2012-2013ലെ വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനവുമാണ് സച്ചിൻ തന്റെ കരിയറിലെ പ്രധാന നിമിഷങ്ങളായി കാണുന്നത്. വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം അദ്ദേഹത്തിന് ഐ.പി.എല്ലിലേക്കും വഴിതുറന്നു. സച്ചിൻ ബേബിയുടെ ക്രിക്കറ്റ് ജീവിതത്തിലേക്ക് ഒരു യാത്ര.

In Short | Sachin Baby opens up about his cricket journey, milestones, IPL debut, and Kerala cricket’s transformation.