
തിരുവനന്തപുരം: ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വെസ്റ്റിന്‍ഡീസിന്റെ ബ്രയാന്‍ ലാറ തിരുവനന്തപുരം തൈക്കാട് മൈതാനത്ത് ക്രിക്കറ്റ് കളിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അത് സത്യമാണ്. ലാറ തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കാന്‍ വന്ന കഥ പങ്കുവെച്ചത് ചലച്ചിത്ര നടന്‍ നന്ദുവാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗുമായി ബന്ധപ്പെട്ടു നടന്ന ഒരു ചടങ്ങിനിടെയായിരുന്നു നന്ദുവിന്റെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
14-15 വയസുള്ളപ്പോഴാണ് സ്‌കൂള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഭാഗമായി ലാറ തിരുവനന്തപുരത്ത് കളിക്കാനെത്തിയതെന്നും അന്ന് മുന്‍ കെസിഎ ഭാരവാഹിയായിരുന്ന കെ.ആര്‍. നായര്‍ അദ്ദേഹത്തിന്റെ ചുവന്ന ബിഎസ്എ സൈക്കിളിലാണ് ലാറയെ കൊണ്ടുവന്നതെന്നും നന്ദു പറഞ്ഞു.
ഇവിടെ എതിരെയുള്ള തൈക്കാട് മൈതാനത്താണ് ക്രിക്കറ്റ് കളിച്ചുനടന്നത്. 1975 കാലഘട്ടത്തില്‍ ഞങ്ങളുടെ ക്ലബ്ബ് രൂപംകൊണ്ടു. കാരവന്‍, അന്ന് ഞാനില്ല. 1979-ലാണ് ഞാന്‍ ക്ലബ്ബില്‍ ചേരുന്നത്. കെ.ആര്‍ നായര്‍, സാദിഖ്, ഷഹീര്‍, ഹരി എന്നിവരാണ് അന്ന് ക്ലബ്ബ് തുടങ്ങിയത്. അതിലെ കെ.ആര്‍ നായര്‍ പിന്നീട് കെസിഎ ഭാരവാഹിയായി. കെ.ആര്‍. നായര്‍ ഒരു ദിവസം വൈകിട്ട് അഞ്ചര മണിക്ക് അദ്ദേഹത്തിന്റെ ചുവന്ന ബിഎസ്എ സൈക്കിളില്‍ ഒരു ആഫ്രിക്കന്‍ പയ്യനുമായി അവിടെ വന്നു. എന്നിട്ട് ഞങ്ങളെയൊക്കെ പരിചയപ്പെടുത്തി. കൊച്ചുപയ്യന്‍, 14-15 വയസ് കാണും. ആരാണെന്ന് അന്ന് മനസിലായില്ല. സ്‌കൂള്‍ ടീമിനായി കളിക്കാന്‍ ഇവിടെ വന്നതാണ്. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ നിന്ന് കളിക്കാന്‍ വന്നതാണ്. അതൊക്കെ കഴിഞ്ഞുപോയി, അദ്ദേഹമാണ് ബ്രയാന്‍ ലാറ. ബ്രയാന്‍ ലാറ അദ്ദേഹത്തിന്റെ ബുക്കില്‍ (ആത്മകഥ) എഴുതിയിട്ടുണ്ട് കെ.ആര്‍ നായര്‍ ഇവിടെ സൈക്കിളില്‍ കൊണ്ടുവന്ന കാര്യം.'' - നന്ദു പറഞ്ഞു.
Content Highlights: Actor Nandu reveals cricket legend Brian Lara played in Trivandrum as a teenager.
Published: 11 Aug 2025, 12:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented