16 വയസ്സിൽ താഴെയുള്ളവർക്കായുള്ള കെസിഎ ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിനും, എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനും, കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബിനും വിജയം. ആത്രേയയും എസ്.ജി.യും ഇന്നിങ്സ് വിജയം സ്വന്തമാക്കിയപ്പോൾ, ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ നാല് വിക്കറ്റിനായിരുന്നു വിന്റേജിന്റെ വിജയം.
ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 332 റൺസിനെതിരെ ബാറ്റിങ്ങിന് ഇറങ്ങിയ ബി.കെ 55 ടീം ആദ്യ ഇന്നിങ്സിൽ 128 റൺസിനും രണ്ടാം ഇന്നിങ്സിൽ 186 റൺസിനും പുറത്തായി. ഇതോടെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ഒരു ഇന്നിങ്സിന്റെയും 18 റൺസിന്റെയും വിജയം സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ ശ്രീഹരി പ്രസാദിന്റെ തകർപ്പൻ ബൗളിങ്ങാണ് ബി.കെ. 55 ബാറ്റിങ് നിരയെ തകർത്തത്. വിവേക് സിങ് (32), വിഘ്നേഷ് പ്രജിത് (30), ഹൃതിക് ഹരിദാസ് (35) എന്നിവർ മാത്രമാണ് ബി.കെ. 55-ന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
മറ്റൊരു മത്സരത്തിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ ഒരു ഇന്നിങ്സിന്റെയും 13 റൺസിന്റെയും ജയമാണ് എസ്.ജി. ക്രിക്കറ്റ് സ്കൂൾ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എസ്.ജി. ക്രിക്കറ്റ് സ്കൂൾ 297 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് ആദ്യ ഇന്നിങ്സിൽ 100 റൺസിനും രണ്ടാം ഇന്നിങ്സിൽ 184 റൺസിനും പുറത്തായി. രണ്ടാം ഇന്നിങ്സിൽ കെവിൻ ടോം നാലും ആർജിത് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി ആദിദേവ് 44 റൺസും കൃഷ്ണ ദർശൻ 39 റൺസും നേടി.
മൂന്നാം മത്സരത്തിൽ 210 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കോട്ടയം വിന്റേജ് ക്രിക്കറ്റ് ക്ലബ്ബ് ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. വസിഷ്ഠ് അരുൺ (46), ആർജിത് സാജു (42), ശിവഹരി എസ്. (29) എന്നിവരാണ് വിന്റേജ് ബാറ്റിങ് നിരയിൽ തിളങ്ങിയത്. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി അചിന്ത്യ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ ലിറ്റിൽ മാസ്റ്റേഴ്സ് 110 റൺസും വിന്റേജ് 119 റൺസുമായിരുന്നു നേടിയത്.
Content Highlights: Thrissur Athreya Cricket Club secured an innings and 18 runs victory against BK 55., Ernakulam SG Cricket School won by an innings and 13 runs against Thrippunithura Cricket Club., Kottayam Vintage Cricket Club chased down 210 runs with 4 wickets in hand against Little Masters.
Published: 15 Oct 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented