സസ്യങ്ങൾക്കു പോലും ഔഷധഗുണമുണ്ടാവുന്ന കാലം. സസ്യജന്യമായ എല്ലാ ഔഷധങ്ങളുടെയും ഫലസിദ്ധി വർധിക്കുന്ന കാലമായതിനാലാണ് കർക്കടത്തെ ചികിൽസാ കാലമായി കണക്കാക്കുന്നത്.
മറ്റു ചികിൽസകൾക്കൊന്നിനും കഴിയാത്തവർ കർക്കടകത്തിൽ ഒരു മാസം കൃത്യമായ ഭക്ഷണച്ചിട്ടകൾ പുലർത്തുകയും എല്ലാ ദിവസവും ഏതെങ്കിലുമൊരു കുഴമ്പു തേച്ച് തടവി ചെറു ചൂടുവെള്ളത്തിൽ കുളിക്കുകയും ചെയ്താൽത്തന്നെ ആരോഗ്യപരമായി വളരെയേറെ ഗുണം ലഭിക്കും.
കർക്കടത്തിലെ ഒരു മാസക്കാലമെങ്കിലും മാംസഭക്ഷണങ്ങളും എണ്ണ ചേർന്നവയും മദ്യവും കോളകളുമുൾപ്പെടെയുള്ള പാനീയങ്ങളും മറ്റ് ഹീനഭക്ഷണങ്ങളും ഒഴിവാക്കി കൃത്യമായി ഔഷധക്കഞ്ഞി തയ്യാറാക്കി കുടിക്കുകയാണെങ്കിൽ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള മാലിന്യങ്ങൾ ഒരുപരിധിവരെയൊക്കെ നീക്കം ചെയ്യാൻ കഴിഞ്ഞേക്കും.
കർക്കിടകത്തിൽ ആരോഗ്യശീലങ്ങളിൽ നിന്നും ഒഴിവാക്കാൻ ഇതാ ചില കാര്യങ്ങൾ
- പഴകിയ ആഹാരസാധനങ്ങൾ, ഫ്രിഡ്ജിൽ വെച്ച് വീണ്ടും ചൂടാക്കിയവ, ജങ്ക് ഫുഡ് എന്നിവ പൂർണമായി ഒഴിവാക്കുക.
- ഈ ഒരു മാസം പുറത്തു നിന്നുള്ള ഭക്ഷണം പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുക.
- ചെറു ചൂടുള്ളതും ദഹിക്കുവാൻ എളുപ്പമുള്ളതും വൃത്തിയായി പാകം ചെയ്തതും ഉപ്പ്, പുളി,എരിവ് തുടങ്ങിയവയുടെ അളവ് കുറഞ്ഞതുമായ ആഹാരസാധനങ്ങൾ മാത്രം കഴിക്കുക.
- ഗോതമ്പ്, ചെറുപയർ, തേൻ, വെജിറ്റബിൾ സൂപ്പ് എന്നിവ നല്ലതാണ്.
- ചുക്ക്, കൊത്തമല്ലി, പഞ്ചകോല ചൂർണം തുടങ്ങിയവ ഏതെങ്കിലും ഇട്ട്, തിളപ്പിച്ച വെള്ളം കുടിക്കുക
- പഞ്ചസാര, ഉപ്പ്, എണ്ണ, കാപ്പി, ചായ എന്നിവയുടെ അളവ് പതിവായി ഉപയോഗിക്കുന്നതിന്റെ പകുതി മാത്രമായി ചിട്ടപ്പെടുത്തുക.
- പൊറോട്ട, മാംസഭക്ഷണം എന്നിവ ഒഴിവാക്കുക.
- രാത്രി കഴിയുന്നതും നേരത്തേ ഭക്ഷണം കഴിക്കുക.
- നേരത്തേ ഉറങ്ങുക. ആറ് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക
- ഉചിതമായ അരിഷ്ടാസവങ്ങൾ വൈദ്യനിർദേശപ്രകാരം സേവിക്കുക. അമൃതാരിഷ്ടം, പിപ്പല്യാസവം, ദശമൂലാരിഷ്ടം,ഇന്ദുകാന്തം,ച്യവനപ്രാശം,അഗസ്ത്യരസായനം, വസിഷ്ഠരസായനം മുതലായവ ഓരോരുത്തരുടെയും സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.
- പകലുറക്കം ഒഴിവാക്കുക.
- അധികം മഴ നനയുകയോ നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടിരിക്കുകയോ ചെയ്യരുത്.
Content Highlights: Karkidakam: A Traditional Approach to Rejuvenation and Wellness
Published: 20 Jul 2025, 01:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented