
രണ്ടുമരത്തിലായി വലിച്ചുകെട്ടിയിരിക്കുന്ന വള്ളി. അതിലൂടെ കാലിടറാതെ നടക്കാനാവുമോ? പാടുപെട്ടാലും സംഗതി രസകരമാണ്, പ്രയോജനവുമുണ്ട്. ഇന്ത്യയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന സ്ലാക്ക് ലൈനിങ് ആണ് ഐറ്റം. നൈലോണിൽ നിർമിച്ചെടുത്ത ഒരിഞ്ച് ഫ്ളാറ്റ് വെബ്ബിങ്ങിലൂടെയാണ് നടത്തം. പരിചയമില്ലാതെ കേറി നിന്നാൽ കാൽ വിറയ്ക്കും, വള്ളിയിൽനിന്ന് വഴുതിവീഴും. പക്ഷേ, പ്രാഥമിക പാഠങ്ങൾ പറഞ്ഞുതരാൻ സിബി വർഗീസ് ഉണ്ട്.
ബെംഗളൂരൂ ആസ്ഥാനമായി ജോലിചെയ്യുന്ന, കോട്ടയം ഏറ്റുമാനൂർ സ്വദേശി സിബി വർഗീസ് എട്ടു വർഷം മുൻപാണ് തന്റെ പാഷൻ എന്ന നിലയിൽ സ്ലാക്ക് ലൈനിലേറിയത്. പിന്നെ വഴുതിവീണിട്ടില്ല. സ്ലാക്ക് ലൈനിലൂടെയുള്ള നടത്തം ഒരു ധ്യാനം പോലെയാണെന്ന് സിബി പറയുന്നു. 'കണ്ണു തുറന്നുവെച്ച് മെഡിടെറ്റീവ് സോണിലേക്ക് കടക്കുന്നപോലെ' സ്ലാക്ക് ലൈനിലൂടെ നടക്കുമ്പോൾ ഏകാഗ്രതയാണ് പ്രധാനം. ബെംഗളൂരൂവിലും ചെറിയ രീതിയിൽ കൊച്ചിയിലും സ്ലാക്ക് ലൈൻ കമ്മ്യൂണിറ്റികൾ ഉടലെടുത്തിട്ടുണ്ട്.
വിദേശത്തുനിന്നാണ് ഇത്തരം വള്ളികൾ വാങ്ങുന്നത്. വിദേശത്തും മറ്റും രണ്ട് കെട്ടിടങ്ങൾക്ക് കുറുകെയും നദികൾക്ക് കുറുകെയുമൊക്കെ ലൈനുകൾ കെട്ടി നടക്കുന്നവരുണ്ട്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് പയറ്റിനോക്കാം, പരിശീലിക്കാം ഈ വള്ളിനടത്തം. തത്കാലം മാതൃഭൂമി കപ്പ കൾച്ചറിലേക്ക് കയറിവന്നോളൂ, രസത്തിനുവേണ്ടി ഒന്നു കയറിനടന്നോളൂ.
Content Highlights: Slacklining slacklining expert ciby varghese in kappa cultr
Published: 10 Mar 2024, 09:57 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented