
കോര്‍പ്പറേറ്റ് ജോലിവിട്ട് തന്റെ സ്വപ്നത്തിലേക്ക് താളം ചവിട്ടിയ വേലുകുമാര്‍ സെല്‍വരാജനും പത്ത് തെരുവുനര്‍ത്തകരും ചേര്‍ന്ന് കപ്പ കള്‍ച്ചറിനെ ആവേശക്കപ്പലേറ്റി. മിന്നായം പോലെ മൂവ്സ്, മെയ്യാകെ ചടുലതാളം, ഡി.ജെ. ട്രാക്കിനൊപ്പം പ്രവഹിക്കുന്ന പ്രസരിപ്പ്. കള്‍ച്ചറില്‍ വൃത്താകൃതിയില്‍ ഒരുക്കിയ വേദിയിലെ ആവേശക്കാഴ്ചയായിരുന്നു ഡാന്‍സ് ബാറ്റില്‍. മുംബൈക്കാരനായ ഡി.ജെ. പ്രിത്വിനാദിന്റെ മ്യൂസിക് ട്രാക്ക് മിക്സിന്റെ അകമ്പടിയിലായിരുന്നു തെരുവുനൃത്തത്തിലെ ഈ യുദ്ധം.
സൗത്ത് ഇന്ത്യയിലെ ആദ്യ ഹിപ്-ഹോപ് ഡാന്‍സ് ക്രൂ ആയ ഗ്രാഫിറ്റിയുടെ പ്രധാനികളില്‍ ഒരാളാണ് വേലു. 16 വര്‍ഷമായി നൃത്തരംഗത്ത് സജീവം. 2018-ല്‍ സിങ്കപ്പൂരില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡാന്‍സ് ബാറ്റിലില്‍ ഇന്ത്യയ്ക്കു വേണ്ടി മത്സരിച്ചത് വേലുവാണ്. 2019-ലെ റെഡ്ബുള്‍ വേള്‍ഡ് ഫൈനല്‍സില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക വിധികര്‍ത്താവുമാണ് കൊറിയോഗ്രാഫറും ക്രിയേറ്റീവ് ഡയറക്ടറുമായ വേലു. കള്‍ച്ചറിലെ ഡാന്‍സ് ബാറ്റില്‍ നിയന്ത്രിച്ചത് വേലുവാണ്.
ആസ്വാദകരെ കോരിത്തരിപ്പിക്കുന്ന ഹിപ് ഹോപ് ബ്രേക്കിങ്, ലോക്കിങ്, പോപ്പിങ്, ലൈറ്റ്ഫീറ്റ്, പാര്‍ട്ടിഡാന്‍സിങ്, ബൗണ്‍സ്, ഷംറോക്ക് പോലുള്ള മൂവ്സുമായി കളം നിറയുക. രണ്ടുപേര്‍ എതിരായും രണ്ട് ടീമുകളായും മത്സരിക്കും. ട്രാക്കിനൊപ്പം ഒരു മിനിറ്റില്‍ താഴെ ചുവടുവെയ്ക്കാം. അങ്ങനെ പല റൗണ്ടുകളിലായി 'ബാറ്റില്‍' തുടരും. കണ്ണൂര്‍ സ്വദേശി തീര്‍ത്ഥ വിനോദ്, തമിഴ് സിനിമയില്‍ അഭിനയിച്ച രഞ്ജിത് ആനന്ദ്, തിരുവനന്തപുരം സ്വദേശി അനന്തു വിജയന്‍, ചെന്നൈക്കാരായ ജെ. രാജ്, സൂര്യദര്‍ശന്‍, തൃശ്ശൂര്‍ സ്വദേശികളായ ബിബോയ് സി., ഹരിഷ്മ, പാലക്കാട് സ്വദേശി ബി. അമൃത്, കൊച്ചിക്കാരന്‍ അമന്‍ അര്‍നോള്‍ഡ്, കോയമ്പത്തൂര്‍ സ്വദേശി നിവേഷ് കണ്ണന്‍ എന്നിവരായിരുന്നു നൃത്തയുദ്ധത്തിലെ താരങ്ങള്‍. കാണികള്‍ക്ക് പുതിയൊരു കള്‍ച്ചറായി വേലുവിന്റെയും കൂട്ടരുടെയും ആട്ടം ഒരുമണിക്കൂറോളം നീണ്ടു.
Content Highlights: velu kumar selvrajan and boys street dance at kappa cultr
Published: 11 Mar 2024, 09:44 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented