
തൃശ്ശൂർ: ഗോത്രകലാ മത്സരവേദികളിൽ ഒട്ടേറെ വിദ്യാർഥികൾ തളർന്നുവീണ പശ്ചാത്തലത്തിൽ മത്സരസമയം കുറയ്ക്കുന്നതുൾപ്പെടെയുള്ള നടപടികൾ പരിഗണിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്. ഇത്തവണത്തെ കലോത്സവാനുഭവങ്ങൾ പരിശോധിച്ച് മാന്വൽ പരിഷ്‌കരണം നടത്തുമെന്നും അദ്ദേഹം മാതൃഭൂമിയോട് പറഞ്ഞു. 15 മിനിറ്റ് മത്സരത്തിന്റെ സമയം കുറയ്ക്കുന്നത് വിദ്യാർഥികൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.
മംഗലംകളി, പണിയനൃത്തം, പളിയനൃത്തം, ഇരുളനൃത്തം, മലപ്പുലയാട്ടം എന്നീ ഗോത്രകലകൾ മാതൃഭൂമിയുടെ ഇടപെടലിനെത്തുടർന്നാണ് കഴിഞ്ഞ വർഷം കലോത്സവമത്സരയിനമാക്കിയത്. ഗോത്രവിഭാഗങ്ങളിലെ അധ്യാപകരിൽനിന്ന് മികച്ച പരിശീലനം നേടിയാണ് ഇത്തവണ മിക്ക ടീമുകളുമെത്തിയത്. ഏറെ നേരം കുനിഞ്ഞുനിന്ന് വട്ടംചുറ്റിക്കൊണ്ടുള്ള നൃത്തച്ചുവടുകൾ കുട്ടികൾക്ക് ശ്രമകരമാണെന്ന അഭിപ്രായമാണുയരുന്നത്. ഒപ്പന, സംഘനൃത്തം. തിരുവാതിര തുടങ്ങിയ ഇനങ്ങളൊക്കെയും 10 മിനിറ്റാണ് മത്സരസമയം.
മംഗലംകളി വേദിയിൽ കൂട്ടക്കുഴഞ്ഞു വീഴൽ
തൃശ്ശൂർ: വ്യാഴാഴ്‌ച കലോത്സവവേദികളിൽ മത്സരങ്ങൾ അവേശക്കൊടുമുടിയേറുന്നതിനിടെ ജനറൽ ആശുപത്രിയിലേക്ക് ആംബുലൻസുകൾ വന്നും പോയുമിരുന്നു.
കലോത്സവ മത്സരാർഥികളിൽ ചികിത്സ തേടിയെത്തിയവരെല്ലാം മംഗലംകളി വേദിയിൽനിന്നായിരുന്നു; മത്സരത്തിനുശേഷം തലകറങ്ങിവീണവർ. ജനറൽ ആശുപത്രിയിൽ അധ്യാപകരുടെയും മാതാപിതാക്കളുടെയും തിരക്ക്.
ഡോക്ടർമാർ ഉൾപ്പെടെ തിരക്കിൽ ബുദ്ധിമുട്ടുന്ന കാഴ്‌ചയായിരുന്നു.
ഇടയ്ക്ക് മന്ത്രി കെ. രാജനും പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷും ആശുപത്രിയിലെത്തി കുട്ടികളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർമാരോട് ചോദിച്ചറിഞ്ഞു.
മത്സരത്തിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള അനിശ്ചിതത്വങ്ങൾ മാറ്റാൻ വിദ്യാഭ്യാസവകുപ്പ് അധികൃതർക്ക് നിർദേശം നൽകി.
Content Highlights: Students fainted in tribal art competitions at Kerala`s Youth Festival.
Published: 16 Jan 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented