കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. സ്വന്തം തട്ടകത്തില്‍ മോഹന്‍ ബഗാന് എതിരില്ലാത്ത മൂന്നുഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചത്. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റു.
സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സിറങ്ങിയത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ തിരിച്ചടി നേരിട്ടു. 28-ാം മിനിറ്റില്‍ ജെയ്മി മക്ലാരനിലൂടെ ബഗാന് ലീഡെടുത്തു. ഇടതുവിങ്ങിലൂടെ മുന്നേറിയ ലിസ്റ്റണ്‍ കൊളാസോ ബോക്സിലേക്ക് നീട്ടിയ പന്ത് പിടിച്ചെടുത്ത മക്ലാരന് വലകുലുക്കി.
40-ാം മിനിറ്റില്‍ മക്ലാരനിലൂടെ ബഗാന് ലീഡ് വീണ്ടും ഉയര്‍ത്തി. ജേസണ്‍ കമ്മിങ്സിന്റെ അസിസ്റ്റിലാണ് താരം മത്സരത്തിലെ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയത്. അതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലായി. ആദ്യ പകുതിയില്‍ രണ്ടുഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് പിന്നിലായി.
രണ്ടാം പകുതിയില്‍ തിരിച്ചടി ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. എന്നാല്‍ ബഗാന്റെ കോട്ട പൊളിക്കാനായില്ല. 66-ാം മിനിറ്റില്‍ ആല്‍ബര്‍ട്ടോ റോഡ്രിഗസ് ബഗാനായി മൂന്നാം ഗോള്‍ നേടിയതോടെ ബ്ലാസ്റ്റേഴ്സ് പരാജയത്തോടെ മടങ്ങി. 21 മത്സരങ്ങളില്‍ നിന്ന് 49 പോയന്റുമായി ബഗാന് പട്ടികയില്‍ ഒന്നാമതാണ്. ബ്ലാസ്റ്റേഴ്സ് എട്ടാമതും. 20 മത്സരങ്ങളില്‍ നിന്ന് 24 പോയന്റാണ് ടീമിനുള്ളത്.
Content Highlights: isl mohun bagan beat kerala blasters
Published: 15 Feb 2025, 09:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented