അഹമ്മദാബാദ്: ഐപിഎല്ലില്‍ റെക്കോഡ് കുറിച്ച് സൂപ്പര്‍താരം വിരാട് കോലി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഫോറുകളടിച്ച താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്. ചൊവ്വാഴ്ച പഞ്ചാബ് കിങ്‌സിനെതിരായ ഐപിഎല്‍ ഫൈനലിലാണ് കോലിയുടെ നേട്ടം.
മുന്‍ താരം ശിഖര്‍ ധവാന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്. ഫൈനലിലെ നാലാം ഓവറില്‍ ബൗണ്ടറി നേടിയാണ് കോലി ഈ നേട്ടം കരസ്ഥമാക്കിയത്. മത്സരത്തില്‍ ആകെ മൂന്നുഫോറുകള്‍ ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ 770 ഫോറുകളാണ് ആകെ കോലി നേടിയത്. ധവാന്‍ 768 ഫോറുകളാണ് അടിച്ചെടുത്തത്.
അതേസമയം നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി 190 റണ്‍സാണ് അടിച്ചെടുത്തത്. 191 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന്റെത് തകര്‍പ്പന്‍ തുടക്കമാണ്. ഇരുടീമുകളും ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്.
Content Highlights: virat kohli most fours record ipl
Published: 03 Jun 2025, 10:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented