ന്യൂഡല്‍ഹി: 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന്റെ കിരീടധാരണത്തോടെ ഐപിഎല്‍ 2025 സീസണ്‍ അവസാനിച്ചു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന കലാശപ്പോരില്‍ പഞ്ചാബ് കിങ്‌സിനെതിരേ ആറുറണ്‍സിനാണ് ആര്‍സിബിയുടെ വിജയം. സായ് സുദര്‍ശന്‍, സൂര്യകുമാര്‍ യാദവ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങി ഒട്ടേറെ പേരുടെ വ്യക്തിഗത മികവുകൊണ്ടും സീസണ്‍ ശ്രദ്ധേയമായിരുന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറിനുടമയായതും എമേര്‍ജിങ് പ്ലെയറായി തിരഞ്ഞെടുക്കപ്പെട്ടതും ഗുജറാത്ത് ടൈറ്റന്‍സ് താരം സായ് സുദര്‍ശനാണ്. 15 മത്സരങ്ങളില്‍നിന്ന് 759 റണ്‍സ് നേടിയാണ് താരം ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയത്. ഗുജറാത്തിന്റെ തന്നെ പ്രസിദ്ധ് കൃഷ്ണ, അത്രയും മത്സരങ്ങളില്‍നിന്ന് 25 വിക്കറ്റോടെ പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കി. ടൂര്‍ണമെന്റിലെ ഏറ്റവും മൂല്യമേറിയ താരമായി മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവിനെയും തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ മുഴുവന്‍ പുരസ്‌കാരങ്ങളുടെയും പട്ടിക-
- ചാമ്പ്യന്‍മാര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു
- റണ്ണേഴ്‌സ് അപ്പ്: പഞ്ചാബ് കിങ്‌സ്
- മികച്ച പിച്ചും ഗ്രൗണ്ടും: ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍
- ഏറ്റവും മൂല്യമേറിയ താരം: സൂര്യകുമാര്‍ യാദവ് (മുംബൈ ഇന്ത്യന്‍സ്, 320.5 പോയിന്റ്‌സ്)
- ഓറഞ്ച് ക്യാപ്പ്: സായ് സുദര്‍ശന്‍ (ഗുജറാത്ത് ടൈറ്റന്‍സ്, 759 റണ്‍സ്)
- പര്‍പ്പിള്‍ ക്യാപ്പ്: പ്രസിദ്ധ് കൃഷ്ണ (ഗുജറാത്ത് ടൈറ്റന്‍സ്, 25 വിക്കറ്റുകള്‍)
- ഫെയര്‍പ്ലേ പുരസ്‌കാരം: ചെന്നൈ സൂപ്പര്‍ കിങ്‌സ്
- മികച്ച ക്യാച്ച്: കമിന്ദു മെന്‍ഡിസ് (സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്, പുറത്താക്കിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഡെവാള്‍ഡ് ബ്രെവിസിനെ)
- കൂടുതല്‍ ഡോട്ട്‌ബോളുകളെറിഞ്ഞത്: മുഹമ്മദ് സിറാജ് (ഗുജറാത്ത് ടൈറ്റന്‍സ്, 151 ഡോട്ട്‌സ്)
- കൂടുതല്‍ ബൗണ്ടറികള്‍: സായ് സുദര്‍ശന്‍ (88 ഫോറുകള്‍)
- കൂടുതല്‍ സിക്‌സുകള്‍: നിക്കോളാസ് പുരന്‍ (ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, 40 സിക്‌സുകള്‍)
- കൂടുതല്‍ ഫാന്റസി പോയിന്റ്‌സ്: സായ് സുദര്‍ശന്‍ (1495 പോയിന്റ്‌സ്)
- സൂപ്പര്‍ സ്‌ട്രൈക്കര്‍ (വൈഭവ് സൂര്യവംശി (രാജസ്ഥാന്‍ റോയല്‍സ്, സ്‌ട്രൈക്ക് റേറ്റ്-207)
- എമേര്‍ജിങ് പ്ലെയര്‍: സായ് സുദര്‍ശന്‍
Content Highlights: full list of award winners for the season ipl 2025
Published: 04 Jun 2025, 09:48 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented