മുംബൈ: നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. മുംബൈയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സിനാണ് രോഹിത് ശര്‍മയുടെയും ടീമിന്റെയും വിജയം. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്.
മത്സരത്തില്‍ മികച്ച ചില മുഹൂര്‍ത്തങ്ങള്‍ പിറന്നു. അതില്‍ ആരാധകര്‍ ഏറ്റെടുത്ത ഒന്നാണ് വിജയ് ശങ്കറിനെതിരേ മുംബൈ ഇന്ത്യന്‍സിന്റെ പീയുഷ് ചൗളയെറിഞ്ഞ ഒരു തകര്‍പ്പന്‍ പന്ത്. മത്സരത്തിലെ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ചൗള ഏവരെയും അത്ഭുതപ്പെടുത്തി. ഏഴാം ഓവറിലെ ആദ്യ പന്തിലാണ് ചൗളയുടെ അത്ഭുതപന്ത് പിറന്നത്.
13 പന്തില്‍ 29 റണ്‍സെടുത്ത് അപകടകാരിയായി നിന്ന ശങ്കറിനെ നിസ്സഹായനാക്കി ചൗളയുടെ കുത്തിത്തിരിഞ്ഞ പന്ത് വിക്കറ്റ് പിഴുതു. വമ്പന്‍ ടേണ്‍ കൈവരിച്ച പന്ത് അളക്കുന്നതില്‍ ശങ്കര്‍ പൂര്‍ണമായും പിഴച്ചു. കുത്തിത്തിരിഞ്ഞ് വേഗം കൈവരിച്ച പന്ത് താരത്തിന്റെ ഓഫ്സ്റ്റംപ് പിഴുതു. ചൗളയുടെ ഈ മനോഹരമായ പന്ത് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
മത്സരത്തില്‍ ചൗള നാലോവറില്‍ 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മുംബൈയ്ക്ക് വേണ്ടി ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റെടുത്തിരിക്കുന്നത് ചൗളയാണ്. ഇതുവരെ 12 മത്സരങ്ങള്‍ കളിച്ച താരം 19 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്.
Content Highlights: unplayable delivery by piyush chawla against vijay shankar
Published: 13 May 2023, 11:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented