മൊഹാലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനിടെ ഫ്‌ളഡ്‌ലൈറ്റ് പണിമുടക്കി. ശനിയാഴ്ച നടന്ന മത്സരത്തിനിടെ മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ ഐഎസ് ബിന്ദ്ര സ്‌റ്റേഡിയത്തിലെ ഒരു ഭാഗത്തുള്ള ഫ്‌ളഡ്‌ലൈറ്റുകളാണ് പണിമുടക്കിയത്.

To advertise here,

തടസങ്ങളൊന്നുമില്ലാതെ പഞ്ചാബ് ബാറ്റിങ് അവസാനിച്ച ശേഷം രണ്ടാം ഇന്നിങ്‌സിനായി കൊല്‍ക്കത്ത ബാറ്റര്‍മാരും പഞ്ചാബ് ടീമും ഗ്രൗണ്ടിലെത്തിയപ്പോഴാണ് ഫ്‌ളഡ്‌ലൈറ്റ് തകരാറിലായത്. ലൈറ്റുകള്‍ ഓണാകാതിരുന്നതോടെ മത്സരം അര മണിക്കൂറോളം തടസപ്പെട്ടു.

ഇതോടെ ക്ഷമകെട്ട കളിക്കാര്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് തകരാര്‍ പരിഹരിച്ച് മത്സരം തുടരുകയായിരുന്നു. അതേസമയം ഇപ്പോള്‍ സംഭവിച്ച തകരാറിന്റെ കാരണം വ്യക്തമായിട്ടില്ല. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് സ്‌റ്റേഡിയത്തിന്റെ പരിപാലനത്തിന്റെ ചുമതല.