കൊല്‍ക്കത്ത: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്ട്‌ലര്‍ക്ക് പിഴ.

To advertise here,

മാച്ച് ഫീയുടെ 10 ശതമാനമാണ് ബട്ട്‌ലര്‍ക്ക് പിഴ ചുമത്തിയിരിക്കുന്നതെന്ന് ഐപിഎല്‍ ഭരണസമിതി പ്രസ്താവനയില്‍ അറിയിച്ചു. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരം ലെവല്‍ വണ്‍ കുറ്റമാണ് ബട്ട്‌ലര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ ഗ്രൗണ്ട് ഫിക്ചറുകള്‍, ഫിറ്റിങ്ങുകള്‍ എന്നിവ നശിപ്പിക്കുന്നതാണ് ലെവല്‍ 1 കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന കാര്യങ്ങള്‍.

അമ്പയറുടെ തീരുമാനത്തില്‍ വാക്കാലോ ആംഗ്യംകൊണ്ടോ വിയോജിപ്പ് പ്രകടിപ്പിക്കുക, അശ്ലീലമോ നിന്ദ്യമോ അപമാനകരമോ ആയ ഭാഷ ഉപയോഗിക്കുക, അശ്ലീല ആംഗ്യം കാണിക്കുക, പരിധിവിട്ടുള്ള ആഘോഷം, പവലിയനോ ഡ്രസ്സിങ് റൂമുകള്‍ക്കോ നേരേ ആക്രമണോത്സുക ആംഗ്യം കാണിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

എന്നാല്‍ ഇവയില്‍ ഏത് കുറ്റമാണ് ബട്ട്‌ലറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് ഐപിഎല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമല്ല.