മുംബൈ: ഐപിഎല്ലില്‍ ഏപ്രില്‍ 20-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സ് - പഞ്ചാബ് കിങ്‌സ് മത്സരം പുണെയില്‍ നിന്ന് മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റി. ഡല്‍ഹി ക്യാമ്പില്‍ കൂടുതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് മത്സരത്തിന്റെ വേദി മാറ്റിയത്.

To advertise here,

ടീമിന്റെ ബസിലുള്ള ദീര്‍ഘ ദൂര യാത്ര ഒഴിവാക്കാന്‍ വേണ്ടിയാണ് ബി.സി.സി.ഐ മുംബൈയില്‍ വെച്ച് മത്സരം നടത്താന്‍ തീരുമാനിച്ചത്.

ഡല്‍ഹി ക്യാമ്പില്‍ അഞ്ചു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റ് പാട്രിക്ക് ഫര്‍ഹത്ത്, മസാജ് തെറാപ്പിസ്റ്റ് ചേതന്‍ കുമാര്‍, മിച്ചല്‍ മാര്‍ഷ്, ടീം ഡോക്ടര്‍ അഭിജിത്ത് സാല്‍വി, സോഷ്യല്‍ മീഡിയ കണ്ടന്റ് ടീം മാനേജര്‍ ആകാശ് മാനെ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

രോഗം സ്ഥിരീകരിച്ചവരെല്ലാം ഐസൊലേഷനിലാണ്. ഓസീസ് താരം മിച്ചല്‍ മാര്‍ഷിനെ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.