ന്യൂഡല്‍ഹി: ഇടക്കാല ബജറ്റില്‍ മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ആശ്വാസകരമേകുന്ന പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇടത്തരക്കാര്‍ക്ക് സ്വന്തമായി വീട് വാങ്ങാനോ നിര്‍മിക്കാനോ ആയി പുതിയ പദ്ധതി അവതരിപ്പിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
വാടകവീടുകളിലും ചേരികളിലും അനധികൃത കോളനികളിലും താമസിക്കുന്നവര്‍ക്ക് സ്വന്തമായി വീട് നിര്‍മിക്കാനോ വാങ്ങാനോ ഉള്ള സഹായം നല്‍കുമെന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. പി.എം. ആവാസ് യോജന പദ്ധതിയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
കോവിഡ് വെല്ലുവിളികള്‍ക്കിടയിലും പി.എം. ആവാസ് യോജനയിലൂടെ മൂന്നുകോടി വീടുകള്‍ നിര്‍മിച്ചുനല്‍കി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചുനല്‍കും. അടുത്ത അഞ്ചുവര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കുമെന്നും 2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും മന്ത്രി പറഞ്ഞു.
Content Highlights: government will launch scheme to help middle class to buy or build homes
Published: 01 Feb 2024, 01:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented