ന്യൂഡല്‍ഹി: പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങാന്‍ മൂന്നുമാസം മാത്രം ശേഷിക്കെ വമ്പന്‍ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതെ 10 വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ ഭരണനേട്ടം അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത്. 58 മിനിറ്റ് ആയിരുന്നു ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം. നിര്‍മലയുടെ ബജറ്റ് അവതരണത്തില്‍ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞതും ഇതാണ്.
തൊട്ടുമുമ്പത്തെ ബജറ്റിലെ 87 മിനിറ്റ് ആയിരുന്നു നിര്‍മല സീതാരാമന്റെ ബജറ്റ് അവതരണത്തില്‍ ഏറ്റവും ദൈര്‍ഘ്യംകുറഞ്ഞത്. ദീര്‍ഘമായി അവര്‍ ബജറ്റ് അവതരിപ്പിച്ചത് 2020-ല്‍ ആണ്. രണ്ടുമണിക്കൂറും 40 മിനിറ്റും. 2019-ല്‍ ഇത് രണ്ടുമണിക്കൂറും 20 മിനിറ്റുമായിരുന്നു. മുഴുവന്‍ സമയം ധനമന്ത്രിയായ ഒരു വനിത അവതരിപ്പിക്കുന്ന ആദ്യ കേന്ദ്രബജറ്റെന്ന പ്രത്യേകതയും ഈ ബജറ്റിനുണ്ടായിരുന്നു. 2021-ല്‍ ഒരുമണിക്കൂര്‍ 40 മിനിറ്റും 2022-ല്‍ ഒരുമണിക്കൂര്‍ 31 മിനിറ്റുമാണ് നിര്‍മലയുടെ ബജറ്റ് അവതരണം നീണ്ടത്.
ഉപയോഗിച്ച വാക്കുകളുടെ എണ്ണം പരിഗണിച്ചാല്‍, ഏറ്റവും വലിയ ബജറ്റ് പ്രസംഗം 1991-ല്‍ മന്‍മോഹന്‍സിങിന്റെതായിരുന്നു. 18650 വാക്കുകളാണ് അന്ന് അദ്ദേഹം ഉപയോഗിച്ചത്. അരുണ്‍ ജെയ്റ്റ്‌ലി 2018-ല്‍ അവതരിപ്പിച്ച ബജറ്റാണ് പട്ടികയില്‍ രണ്ടാമത്. 1977-ല്‍ ഹിരുഭായ് മുല്‍ജിഭായ് പട്ടേല്‍ നടത്തിയ അവതരണമാണ് വാക്കുകളുടെ എണ്ണത്തില്‍ ഏറ്റവും ചെറുത്. വെറും 800 വാക്കുകള്‍ മാത്രം.
ഏറ്റവും കൂടുതല്‍തവണ കേന്ദ്രബജറ്റ് അവതരിപ്പിച്ച വ്യക്തി എന്ന റെക്കോര്‍ഡ് നിലവില്‍ മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 1962 മുതല്‍ 1969 വരെ ധനമന്ത്രിയായിരുന്ന അദ്ദേഹം 10 ബജറ്റുകളാണ് അവതരിപ്പിച്ചത്. പി. ചിദംബരം ഒമ്പത്, പ്രണബ് മുഖര്‍ജി, യശ്വന്ത് സിന്‍ഹ എന്നിവര്‍ എട്ട്, മന്‍മോഹന്‍ സിങ് ആറ് എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ളവരുടെ കണക്ക്.
Content Highlights: 58 minutes, Nirmala's shortest budget presentation
Published: 01 Feb 2024, 02:04 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented