ലോക്‌സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി ഇടക്കാല ബജറ്റില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നില്ല. പ്രധാന പ്രഖ്യാപനങ്ങള്‍ ജൂലായിലെ അന്തിമ ബജറ്റിലേ ഉണ്ടാകൂയെന്ന് വ്യക്തവുമായിരുന്നു. ധന കമമി കുറയ്ക്കുന്നതിലും സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറയാതെ നിലനിര്‍ത്തുന്നതിലുമായിരിക്കും പ്രധാന ശ്രദ്ധയെന്നായിരുന്നു പ്രതീക്ഷ. 2025 സാമ്പത്തിക വര്‍ഷം ഒടുവിലോടെ ധന കമ്മി 2024 സാമ്പത്തിക വര്‍ഷ ലക്ഷ്യമായ 5.9 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 5.5 ശതമാനമാക്കുമെന്നാണ് വിപണി കരുതിയത്. 2024 സാമ്പത്തിക വര്‍ഷത്തെ ധന കമ്മി ലക്ഷ്യം 5.8 ശതമാനമായും 2025 സാമ്പത്തിക വര്‍ഷത്തേത് 5.1 ശതമാനമായും കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിഞ്ഞു.
ധന കമ്മിയിലെ കാര്യമായ കുറവ് 2025 സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാര്‍ ചെലവഴിക്കല്‍ കുറയുമെന്ന സൂചനയാണ് നല്‍കുന്നത്. ബജറ്റിലെ റവന്യൂ വരുമാനവും ചെലവഴിക്കലും സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ വെളിപ്പെടുത്തുന്നത് കാര്യക്ഷമതയിലുണ്ടായ വര്‍ധനയെ ആശ്രയിച്ചാണ് സര്‍ക്കാരിന്റെ ലക്ഷ്യം രൂപീകരിച്ചിട്ടുള്ളതെന്നാണ്. മൂലധനേതര ചെലവുകളില്‍ മുന്‍ വര്‍ഷത്തെയപേക്ഷിച്ച് മൂന്ന് ശതമാനം വര്‍ധനയും മൊത്തം നികുതി വരുമാനത്തില്‍ 14 ശതമാനം വര്‍ധനയുമാണ് പ്രതീക്ഷിക്കുന്നത്. 2025 സാമ്പത്തിക വര്‍ഷത്തേക്കുള്ള പദ്ധതി ചെലവുകള്‍ 17 ശതമാനവും 2024 സാമ്പത്തിക വര്‍ഷത്തേത് 28 ശതമാനവും വര്‍ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, കടമെടുപ്പ് 2023, 2024 സാമ്പത്തിക വര്‍ഷങ്ങളിലെ അതേ നിലവാരത്തില്‍ നിലനിര്‍ത്തി 2025 സാമ്പത്തിക വര്‍ഷം മൂന്ന് ശതമാനം കുറച്ചു കൊണ്ടുവരാനും ലക്ഷ്യമിടുന്നു.
ധന കമ്മിയിലുണ്ടാകുന്ന ഗണ്യമായ കുറവും കടമെടുപ്പു പദ്ധതികളിലെ നിയന്ത്രണവും ഓഹരി വിപണിയിലും ബാങ്കിംഗ് വ്യവസ്ഥയിലും അനുകൂല ചലനങ്ങള്‍ സൃഷ്ടിക്കും. റിസ്‌ക് പ്രീമിയം കുറയാനും ദ്വീതിയ വിപണിയിലേക്ക് തള്ളിക്കയറ്റമുണ്ടാകാനും ഇതിടയാക്കും. പലിശ വരുമാനം കുറയാനും ഓഹരി വിപണിയുടെ വാല്യുവേഷന്‍ വര്‍ധിക്കാനും വഴിയൊരുങ്ങും. സര്‍ക്കാരിന്റെ 10 വര്‍ഷ ബോണ്ട് യീല്‍ഡ് 10 ബിപിഎസ് കുറഞ്ഞ് 7.06 ശതമാനമായിട്ടുണ്ട്. വര്‍ഷത്തിലുടനീളം ഈ നില തുടരുമെന്നു പ്രതീക്ഷിയ്ക്കാം.
ഗ്രാമീണ വിപണിയില്‍ കൂടുതല്‍ പണമെത്തും. പാവപ്പെട്ടവര്‍ക്കായി പുതിയ പദ്ധതികളും അടിസ്ഥാന സൗകര്യ വികസനത്തിനും ചിലവു കുറഞ്ഞ വീടുകള്‍ക്കും കൂടുതല്‍ പണം ചിലവഴിക്കാനും സാധ്യതയുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കുള്ള ചെലവ് 2023 സാമ്പത്തിക വര്‍ഷം 60,000 കോടി രൂപ ആയിരുന്നത് 2024 സാമ്പത്തിക വര്‍ഷം 86,000 കോടി രൂപയാക്കിയിരുന്നു. ഇതിനിയും വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. റോഡ് ഗതാഗതത്തിനും ഹൈവേകള്‍ക്കും റെയില്‍വേക്കുമുള്ള പദ്ധതിച്ചിലവുകള്‍ മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം 5 ശതമാനം വര്‍ധിപ്പിച്ച് യഥാക്രമം 2.72 ലക്ഷം കോടി രൂപ, 2.52 ലക്ഷം കോടി രൂപ എന്നിങ്ങനെയാക്കി ഉയര്‍ത്തി.
ആഭ്യന്തര വിപണിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ചിലവഴിക്കല്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞുപോയതില്‍ വിപണിക്കു നിരാശയുണ്ട്. പദ്ധതി ചെലവുകള്‍ക്കായുള്ള ചെലവ് 11 ശതമാനം വര്‍ധിച്ച് 11.11 ലക്ഷം കോടി രൂപയായിട്ടുണ്ട്. പഴയ ലക്ഷ്യം 10.01 ലക്ഷം കോടി രൂപയായിരുന്നു. ഇത് ജിഡിപിയുടെ 3.4 ശതമാനമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തെ മൊത്തം ചെലവുകള്‍ക്കു വകയിരുത്തിയ തുകയില്‍ 2.75 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 2.97 ലക്ഷം കോടി രൂപയായിരുന്നു. നാമമാത്രമായ ജിഡിപി വളര്‍ച്ച 10.5 ശതമാനമായതിനാല്‍ യഥാര്‍ഥ ജിഡിപി വളര്‍ച്ച ആറ് ശതമാനമായിരിക്കുമെന്നു കണക്കാക്കാം. ആര്‍ബിഐ ലക്ഷ്യമായ 6.4 ശതമാനത്തേക്കാള്‍ താഴെ.
വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍, സര്‍ക്കാരിന്റെ പുരോഗമന നയങ്ങള്‍ മുന്നോട്ടു കൊണ്ടു പോകുന്നതിന് എല്ലാ ചേരുവകളും ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ് ഇടക്കാല ബജറ്റ്. മൊത്തത്തിലുള്ള പ്രതീക്ഷകള്‍ കുറവായതിനാല്‍ വിപണിയില്‍ വലിയ ചലനം ഉണ്ടാകുമെന്നു കരുതുന്നില്ല. ബജറ്റിനു ശേഷവും ആഗോള വിപണിയുടെ ചലനങ്ങളോടൊത്തേ നീങ്ങുകയുള്ളു. ദേശീയ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഹ്രസ്വകാലത്തേക്ക് പ്രകടനം മോശമാകാനും സാധ്യതയുണ്ട്. പലിശ നിരക്കുകള്‍ 17 വര്‍ഷത്തെ കൂടിയ നിലയില്‍ നില നിര്‍ത്താന്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് കൈക്കൊണ്ട തീരുമാനം ആഗോള വിപണിയെ തണുപ്പിച്ചിട്ടുണ്ട്.
പ്രതീക്ഷകളുമായി തുലനം ചെയ്യുമ്പോള്‍ ഇടക്കാല ബജറ്റ് സംയമനം പാലിച്ചുവെങ്കിലും അന്തിമ ബജറ്റില്‍ ധാരാളം വികസന പദ്ധതികള്‍ ഉണ്ടാകുമെന്ന സൂചനയാണ് നല്‍കുന്നത്. വ്യവസായത്തിനും, നാലു പ്രധാന മുന്‍ഗണനകളായ പാവപ്പെട്ടവര്‍ക്കും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ കൊണ്ടു വരാനുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് ബജറ്റ് അടിവരയിടുന്നുണ്ട്.
Content Highlights: Government looking ahead to growth: Global crises will be a threat to the market
Published: 02 Feb 2024, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented