
വേറിട്ടൊരു ഗ്യാങ്സ്റ്റർ സിനിമ.ഗാസമുതൽ സിറിയവരെ നീളുന്ന രാഷ്ട്രീയം. മലയാള സിനിമ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്നതിന്റെ നേർച്ചിത്രമായി സംഘർഷഘടന (THE ART of WARFARE). മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നിലേക്കാണ് ചിത്രം കടന്നു കയറുന്നത്. ആകാംക്ഷ സൃഷ്ടിച്ച പോസ്റ്റർ പോലെത്തന്നെ ഒട്ടും നിരാശപ്പെടുത്താത്ത സ്ക്രീൻ അനുഭവമാണ് ചിത്രം നൽകുന്നത്. വെറുമൊരു ഗ്യാങ്സ്റ്റർ സിനിമ എന്നതിനപ്പുറം ചിന്തിക്കേണ്ട ചിത്രം. കണ്ടിരിക്കുന്നവന്റെ മനസ്സിൽ വലിയൊരു സംഘർഷത്തിന് വഴിയൊരുക്കുന്നു.
രണ്ട് ഗ്യാങ്ങുകൾ തമ്മിലുള്ള സംഘർഷമാണ് ഇതിവൃത്തമെന്ന് തോന്നിക്കും വിധത്തിലാണ് ചിത്രത്തിന്റെ തുടക്കം. എന്നാൽ അതിൽ ഒളിപ്പിച്ചു വെച്ച എലമെന്റുകൾ പോകെപ്പോകെ പ്രേക്ഷകനെ ഇരുത്തിച്ചിന്തിപ്പിക്കുന്നുണ്ട്.
സുങ് ത്സുവിന്റെ ആർട്ട് ഓഫ് വാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ വിവരണത്തോടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. മലയാളത്തിൽ പുതുമയുള്ള ഒരു പ്ലോട്ട് സൃഷ്ടിക്കാനാണ് സംവിധായകന്റെ ശ്രമം.
അതിശക്തനെന്ന് ആളുകൾ വിളിക്കുന്ന കൊടമഴ സുനി എല്ലാം അവസാനിപ്പ് കുടുംബമൊത്തു കഴിയുന്നതിനിടയിലാണ് അവരെ തേടി മറ്റൊരു സംഘമെത്തുന്നത്. ആർട്ട് ഓഫ് വാറിന്റെ നരേഷനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. യുദ്ധതന്ത്രങ്ങൾ ഗ്യാങ് സ്റ്റാർഴ്സിലേക്ക് അഡോപ്റ്റ് ചെയ്തിരിക്കുകയാണ് സംവിധായകൻ. ഗ്രാഫിക്സും നരേഷനും ഇടകലർന്നാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇത് ഒരിക്കൽ പോലും ചിത്രത്തിന്റെ മുമ്പോട്ട് പോക്കിനേയോ ആസ്വാദനത്തിനേയോ ബാധിക്കുന്നില്ല. ശക്തമായ തിരക്കഥയും ബാഗ്രൌണ്ട് സൌണ്ടും നരേഷനുമാണ് സംഘർഷഘടനയിലെ മെയിൻ.
ഇരുട്ടിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്. ടെംപ്ലേറ്റിൽ കൂടിയാണ് സംഘർഷഘടന സംവിധായകൻ കൃഷാന്ദ് ഒരുക്കിയിരിക്കുന്നത്. ഗ്യാങ്സ്റ്റർ മൂവി ആകുമ്പോൾ അധികം രക്ത കലുഷിതമായ സീനുകളായിരിക്കും പ്രേക്ഷകർ പ്രതീക്ഷിക്കുക. എന്നാൽ പതിവിനു വിപരീതമായി അച്ചടക്കത്തോടെയുള്ള സീനുകളാണ് പ്രേക്ഷകന് മുമ്പിൽ എത്തിച്ചിരിക്കുന്നത്. എന്നാൽ അതൊട്ടും തന്നെ ഗ്യാങ് സ്റ്റർ മൂവി എന്നതിൽ നിന്ന് നമ്മെ നിരാശപ്പെടുത്തുന്നില്ല.
ഗാസ മുതൽ സിറിയവ വരെ, സംഘർഷത്തിൽപ്പെട്ട് ഇല്ലാതാകുന്ന കുട്ടികളുടെ ജീവിതം ഇരകൾ അങ്ങനെ നീണ്ടു പോകുന്ന ലിസ്റ്റ് സംവിധായകൻ ചിത്രത്തിൽ കൂടി പറഞ്ഞുവെക്കുന്നുണ്ട്. യുദ്ധങ്ങൾ ജയിക്കണമെങ്കിൽ തന്ത്രങ്ങൾ കൂടിയേ തീരൂ എന്ന പഴംപറച്ചിൽ ഊട്ടിയുറപ്പിക്കുന്നുണ്ട് ചിത്രത്തിൽ തന്ത്രങ്ങളില്ലാത്തവർ പരാജയപ്പെടുമെന്ന ആർട്ട് ഓഫ് വാറിലെ നിയമം ചിത്രത്തിൽ കൂടി സ്ഥാപിക്കുകയാണ് സംവിധായകൻ.
മോക്യുമെന്ററിയായെത്തിയ ആവാസവ്യൂഹത്തിലൂടെ ക്രാഫ്റ്റ് തെളിയിച്ച കൃഷാന്ദിന്‍റെ സംഘർഷഘടനയും ഏറെ പ്രേക്ഷക പിന്തുണപിടിച്ചു പറ്റി. ഐഎഫ്എഫ്കെയിൽ നിറഞ്ഞ സദസ്സിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചത്.
സനൂപ് പടവീടനാണ് സുനിയായി അവതരിപ്പിച്ചിരിക്കുന്നത്. കുഞ്ഞനന്ദനായി വിഷ്ണു അഗസ്ത്യ, മഹി ആയി ബാലു, റാഫി ആയി രാഹുൽ രാജഗോപാൽ എന്നിവരുടെ അഭിനയം ശ്രദ്ധേയമാണ്.
Content Highlights: A unique gangster film exploring political conflicts, Sangarsha Ghadana
Published: 19 Dec 2024, 02:23 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented