ക്വിയർ വിഭാഗത്തോടുള്ള സാമൂഹിക കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് സംവിധായകന് ജിയോ ബേബി. ഇത്തരം കാഴ്ചപ്പാടുകൾ മാറ്റിയെടുക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നതിനുള്ള കരുത്ത് സിനിമയ്ക്കുണ്ടെന്നും രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായ ടാഗോർ തിയേറ്ററിൽ നടന്ന മീറ്റ് ദ ഡയറക്ടറിൽ അദ്ദേഹം പറഞ്ഞു .
സിനിമയെ സാംസ്കാരിക വിനിമയോപാധിയായാണ് കാണുന്നതെന്ന് ഇറാനിയൻ നിർമ്മാതാവ് ഇനാൻ ഷാ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ ചലച്ചിത്രമേഖലയിലുള്ളവരുമായി പ്രവർത്തിച്ചതിലൂടെ തന്റെ രാജ്യമായ ഇറാന്റെ സാംസ്കാരിക പൈതൃകം അതിർത്തികൾക്കതീതമായി ഉയർത്തിക്കാട്ടാനായതായി അദ്ദേഹം പറഞ്ഞു . മുഖ്യധാര ചിത്രങ്ങൾക്ക് മെക്സിക്കൻ രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ സാധിക്കുന്നില്ലെന്ന് മെക്സിക്കൻ സംവിധായകൻ ഡീഗോ ഡെൽ റിയോ പറഞ്ഞു.
സംവിധായകൻ ഫാസിൽ റസാഖ് ,റിനോഷൻ എന്നിവരും പങ്കെടുത്തു. എ. മീര സാഹിബ് മോഡറേറ്ററായിരുന്നു.
Content Highlights: Iffk 2023 jeo baby on Kaathal the core movie, queer community
Published: 12 Dec 2023, 07:15 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented