ഒരു കലാകാരന്‍ എന്ന നിലയില്‍ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ ഭയം തോന്നുന്നുവെന്ന് സംവിധായകന്‍ ജിയോ ബേബി. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം. മതപരമായും രാഷ്ട്രീയപരമായും സിനിമയ്ക്ക് മേല്‍ സെന്‍സറിങ് നടക്കുന്നുവെന്ന് ജിയോ ബേബി പറയുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്ന നടക്കുന്ന കാര്യങ്ങളില്‍ ഭയം തോന്നുന്നു. സിനിമയ്ക്ക് മേല്‍ മതപരമായും രാഷ്ട്രീയപരമായും സെന്‍സറിങ് നടക്കുന്നു. ഇത് സംവിധായകരെയോ നിര്‍മാതാക്കളെയോ മാത്രമല്ല, അഭിനേതാക്കളെയും ബാധിക്കുന്നതാണ് - ജിയോ ബേബി കൂട്ടിച്ചേര്‍ത്തു.
ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, കാതല്‍- ദ കോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജിയോ ബേബി, സിനിമകളുടെ പ്രമേയത്തിന്റെ പേരില്‍ എതിര്‍പ്പുകളും വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്. ഏറ്റവും പുതിയ ചിത്രമായ കാതല്‍ ദ കോര്‍ സ്വവര്‍ഗ്ഗാനുരാഗിയായ ഒരു പുരുഷന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടി, ജ്യോതിക എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സമൂഹത്തിന്റെ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായ തന്റെ ലൈംഗികത അടിച്ചമര്‍ത്തി ജീവിക്കേണ്ടി വന്ന മാത്യു ദേവസ്സി എന്ന ഒരാളുടെ കഥയാണ് കാതല്‍ ദ കോര്‍ സംസാരിച്ചത്.
Content Highlights: director jeo baby on censoring, Indian cinema, Kaathal The core, the great indian kitchen
Published: 02 Feb 2024, 09:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented